സംസ്ഥാനത്തെ സിനിമ തിയറ്ററുകളില്‍ വര്‍ധിപ്പിച്ച ടിക്കറ്റ് വില പ്രാബല്യത്തില്‍ വന്നു. ഇതോടെ സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപയായി. 10 രൂപ മുതൽ 30 രൂപ വരെ വിവിധ ക്ലാസുകളിലെ ടിക്കറ്റുകൾക്കു കൂടും.
സംസ്ഥാനത്ത് സാധാരണ ടിക്കറ്റ് തുക 95 രൂപയായിരുന്നു. ഇതിനൊപ്പം 3 രൂപ ക്ഷേമ നിധി തുകയും 2 രൂപ സർവീസ് ചാർജും ചേർത്ത് 100 രൂപയാക്കി. ഇതിന്റെകൂടെ 12 % ജിഎസ്ടിയും 1% പ്രളയസെസ്സും ചുമത്തിയതോടെ ടിക്കറ്റ് നിരക്ക് 113 രൂപയിലെത്തി. ജി.എസ്.ടി ഫലത്തിൽ 18 % ആയതോടെയാണ് നിലവിലെ ടിക്കറ്റ് നിരക്ക് 130 രൂപയിലെത്തിയത്. തിയറ്റര്‍ ഉടമകളുടെ സംഘടനകൾ കോടതിയെ സമീപിച്ചിരുന്നെങ്കിലും നടപടികൾ നീണ്ടു പോകുകയാണ്. കോടതിവിധി സർക്കാരിന് അനുകൂലമാകുന്ന സാഹചര്യമുണ്ടായാൽ മുൻകാല പ്രാബല്യത്തോടെ തിയറ്ററുകൾ വിനോദ നികുതി അടയ്ക്കേണ്ടി വരും. ചില തിയറ്ററുകൾ ശനിയാഴ്ച മുതൽ വിനോദ നികുതി ഉൾപ്പെടെയുള്ള പുതിയ നിരക്ക് ഈടാക്കിത്തുടങ്ങിയിരുന്നു. നിരക്ക് വര്‍ധനവ് ഒഴിവാക്കാമായിരുന്നു എന്നാണ് സിനിമപ്രേമികളുടെ അഭിപ്രായം.