മലപ്പുറം പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ തീപിടിത്തം. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു. സംഭവത്തെ തുടർന്ന് ആശുപത്രിയിലെ രോഗികളെ തൊട്ടടുത്ത മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. രാവിലെ പത്ത് മണിയോടെയാണ് സംഭവം. ജനറേറ്റർ കെട്ടിടത്തിന് സമീപത്തുനിന്ന് തീ പടരുകയായിരുന്നു. ആശുപത്രി കെട്ടിടം ഭാഗികമായി കത്തിനശിച്ചു.
