India Kerala

നാടക കലാകാരന്മാര്‍‌ക്ക് അമിത പിഴ ഈടാക്കിയ സംഭവം; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി

തൃശൂരില്‍ നാടക കലാകാരന്മാര്‍‌ക്ക് മോട്ടോര്‍ വാഹനവകുപ്പ് അമിത പിഴ ഈടാക്കിയ സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്ന് ഗതാഗതവകുപ്പ് മന്ത്രിയുടെ നിര്‍ദേശം. തൃശൂര്‍ ആര്‍.ടി.ഒക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നാടക വണ്ടിയിൽ നാടക സമിതിയുടെ പേര് വെച്ചതിന് 24000 രൂപ പിഴ ചുമത്തിയിരിക്കുന്നുവെന്നാണ് കലാകാരന്മാരുടെ ആരോപണം. ആലുവ അശ്വതി നാടകവണ്ടിയുടെ മുകളില്‍ വെച്ച ബോര്‍ഡിന്‍റെ നീളം അളന്ന് തിട്ടപ്പെടുത്തിയാണ് പെലീസ് ഇത്രയും വലിയ പിഴ ചുമത്തിയിരിക്കുന്നത്. അതിനെതിരെ കലാകാരന്മാരും ജനങ്ങളും രംഗത്ത് വന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മന്ത്രി.