India Kerala

നെയ്യാറ്റിന്‍കര ആത്മഹത്യ: കാനറ ബാങ്ക് റീജ്യണല്‍ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത അമ്മയുടെയും മകളുടെയും മൃതദേഹം ഇന്ന് സംസ്കരിക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബാങ്ക് അധികൃതർക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്.

ബാങ്കിന്‍റെ റീജ്യണല്‍ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നെയ്യാറ്റിന്‍കരയിലെ കാനറ ബാങ്ക് ഓഫീസിന് മുന്‍പിലും പ്രതിഷേധം തുടരുകയാണ്. ബാങ്ക് ഇന്ന് തുറന്നിട്ടില്ല.

ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹങ്ങൾ സംസ്കാരത്തിനായി നെയ്യാറ്റിൻകരയിലെ വീട്ടിലേക്ക് എത്തിക്കും. സംഭവത്തിൽ മാരായിമുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്ക് മാനേജർ നിരന്തരമായി ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാർ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ആവശ്യമെങ്കിൽ ഫോൺ രേഖകൾ പരിശോധിക്കുന്നതടക്കമുള്ള നടപടികളിലേക്കും പൊലീസ് നീങ്ങിയേക്കും. മാനേജർ അടക്കമുള്ള ബാങ്ക് അധികൃതരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടിയിലേക്ക് പൊലീസ് നീങ്ങുമെന്നാണ് സൂചന.