കോഴിക്കോട് മാങ്കാവ് തൃശാലക്കുളത്ത് യുവതിയെയും കുട്ടിയെയും വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശിനിയായ യുവതിയുടേയും കുഞ്ഞിന്റേയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മരിച്ചത് അനില്‍ ബിക്കാരി ദാസിന്റെ ഭാര്യ രൂപാലിയ, മൂന്ന് വയസുകാരിയായ മകള്‍ ആരാധ്യ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.കസബ പൊലീസ് അന്വേഷണം തുടങ്ങി.
Related News
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍
നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് സുപ്രിം കോടതി പരിഗണിക്കും. വിചാരണകോടതി ജഡ്ജി ഹണി എം വര്‍ഗീസ് കേരള ഹൈക്കോടതി രജിസ്ട്രാര്‍ മുഖേന ഇ-മെയിലില്‍ കഴിഞ്ഞ ദിവസ്സം കൈമാറിയ റിപ്പോര്‍ട്ട് ആണ് ഇന്ന് സുപ്രിം കോടതി പരിഗണിക്കുക. വിചാരണ സമയബന്ധിതമായ് പൂര്‍ത്തിയാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം എന്നാണ് വിവരം. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ദിലീപാണ് സുപ്രിം കോടതിയെ സമീപിച്ചത്. നേരത്തേയും വിചാരണ എന്ന് പൂര്‍ത്തിയാക്കാനാകുമെന്നതില്‍ […]
നടന് നെടുമ്പ്രം ഗോപി അന്തരിച്ചു
സിനിമ-സീരിയല്‍ നടന് നെടുമ്പ്രം ഗോപി അന്തരിച്ചു. 85 വയസായിരുന്നു. തിരുവല്ലയിലാണ് അന്ത്യം. 2004ല്‍ പുറത്തിറങ്ങിയ ബ്ലെസി ചിത്രം കാഴ്ചയില്‍ മമ്മൂട്ടിയുടെ അച്ഛനായി ശ്രദ്ധേയനായ വേഷം കൈകാര്യം ചെയ്താണ് നെടുമ്പ്രം ഗോപി തന്റെ സിനിമാ അഭിനയത്തിന് തുടക്കമിടുന്നത്. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ശീലാബതി, ആനച്ചന്തം, തനിയെ, അശ്വാരൂഢന്, ആനന്ദഭൈരവി, ഉത്സാഹകമ്മിറ്റി തുടങ്ങിയ 15ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും
നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും.ഗവര്‍ണ്ണറെ തിരിച്ച് വിളിക്കണമെന്ന പ്രമേയം അടക്കമുള്ള കാര്യങ്ങള്‍ ഇന്ന് സഭയില്‍ വന്നേക്കും. കൊറോണ വൈറസ് സംബന്ധിച്ച് ചട്ടം 300 പ്രകാരമുള്ള പ്രത്യേക പ്രസ്താവനയും ആരോഗ്യമന്ത്രി ഇന്ന് സഭയില്‍ നടത്തും ഫെബ്രുവരി 12 വരെ 10 ദിവസം നീണ്ട് നില്ക്കുന്ന സഭ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത.പ്രമേയത്തിനുള്ള അനുമതി കാര്യോപദേശ സമിതി തള്ളിയെങ്കിലും ഇന്ന് സഭ സമ്മേളനം ആരംഭിക്കുന്പോള്‍ പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന വിഷയം ഇത് തന്നെയായിരിക്കും.കാര്യോപദേശ സമിതി പരിഗണിക്കാന്‍ വിസമ്മതിച്ച പ്രമേയം വീണ്ടും […]