India Kerala

ബിഹാറി യുവതിയുമായി ബിനോയ് കോടിയേരിക്ക് ബന്ധമുണ്ടായിരുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

ലൈംഗിക പീഡനപരാതി നല്‍കിയ യുവതിയുമായി ബിനോയ് കോടിയേരിക്ക് ബന്ധമുണ്ടായിരുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരിയുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയത് ബിനോയ് വി ബാലകൃഷ്ണന്‍ എന്നാണ്. 2010-ല്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനിലാണ് പേര് രജിസ്റ്റർ ചെയ്തത്. പീഡന പരാതിയില്‍ ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈ ദിന്‍ഡോഷി കോടതി ഇന്ന് പരിഗണിക്കും.