സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനടക്കമുള്ളവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് ആരോപണം
എറണാകുളത്തെ പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ കൂടുതൽ സി.പി.എം നേതാക്കൾക്ക് പങ്കെന്ന് ആരോപണം. സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനടക്കമുള്ളവര്‍ക്ക് ഗൂഢാലോചലയില്‍ പങ്കുണ്ടെന്നാണ് ആരോപണം.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണമാവശ്യപ്പെട്ട് സഹകരണ വകുപ്പ് മന്ത്രിക്ക് കേസിലെ പരാതിക്കാരന്‍ കത്ത് നല്‍കി. ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. കലക്ടറുടെ അറിവോടെ തട്ടിപ്പ് ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്നും പരാതിക്കാരന്‍ ഗിരീഷ് ബാബു പറയുന്നു.