Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്; യൂണിടാകിന് കെട്ടിട നിര്‍മാണത്തിനുള്ള അനുമതിയില്ല

യൂണിടാകിന് കെട്ടിട നിര്‍മാണത്തിനുള്ള അനുമതിയില്ല. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയിലെ ഫ്ലാറ്റ് സമുച്ചയം യൂണിടാക് നിര്‍മിക്കുന്നത് ആവശ്യമായ അനുമതി ഇല്ലാതെ.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്. യൂണിടാകിന് കെട്ടിട നിര്‍മാണത്തിനുള്ള അനുമതിയില്ല. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയിലെ ഫ്ലാറ്റ് സമുച്ചയം യൂണിടാക് നിര്‍മിക്കുന്നത് ആവശ്യമായ അനുമതി ഇല്ലാതെ. കെട്ടിട നിര്‍മാണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത് ഹാബിറ്റാറ്റിനാണ്.

റെ‍ഡ്ക്രസന്‍റ് യു.എ.ഇ കോണ്‍സുലേറ്റ് വഴി കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയത് യൂണിടാക്ക് ബില്‍ഡേഴ്സിനും. എന്നാല്‍ കെട്ടിടം പണി പൂര്‍ത്തിയായ ശേഷം റെഗുലറൈസ് ചെയ്യാനാണ് തീരുമാനമെന്നാണ് ലൈഫ് മിഷന്‍റെ വിശദീകരണം. ഇവ വ്യക്തമാക്കുന്ന വിവരാവകാശരേഖയുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

അതേസമയം വടക്കാഞ്ചേരി ഫ്ലാറ്റിന്റെ നിര്‍മാണ കരാര്‍ ഹാബിറ്റാറ്റിന് തന്നെയാണെന്ന് മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു. ഇതിനായുള്ള ഭരണാനുമതി റദ്ദാക്കിയിട്ടില്ലെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. പദ്ധതിയില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുകയാണ്, നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.