Kerala

കാക്കനാട് എംഡിഎംഎ പിടികൂടിയ കേസ്; കൂടുതല്‍ പേര്‍ക്ക് നോട്ടിസ്

കാക്കനാട് എംഡിഎംഎ പിടികൂടിയ കേസില്‍ കൂടുതല്‍ പേര്‍ക്ക് നോട്ടിസ് അയച്ച് എക്‌സൈസ് ക്രൈംബ്രാഞ്ച്. വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ റിസോര്‍ട്ട് നടത്തുന്നവര്‍ക്കടക്കം 12 പേര്‍ക്കാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.

കാക്കനാട് എംഡിഎംഎ പിടികൂടിയ കേസില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുകയാണ്. വയനാട്, ഇടുക്കി എന്നിവിടങ്ങളിലെ റിസോര്‍ട്ട് ഉടമകളെ അടക്കം ചോദ്യംചെയ്യാന്‍ എക്‌സൈസ് തീരുമാനിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് 12 പേര്‍ക്കാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ 2,3 തീയതികളില്‍ ഹാജരാകാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നതും. നിലവില്‍ എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള അഞ്ചു പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.

കേസില്‍ പിടിയിലായ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇവരെ ഇന്ന് വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും. എക്‌സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത
തയ്മ്പയെ കസ്റ്റഡിയില്‍ ലഭിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കും. തയ്മ്പയെ ചോദ്യം ചെയ്യുന്നതോടെ കേരളത്തിലേക്ക് എംഡിഎം എത്തിക്കുന്ന കൂടുതല്‍ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.