Kerala

ഓരോ വിഷയത്തിനും പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പ്

സാങ്കേതിക സർവകലാശാലയിലെ കൂട്ടക്കോപ്പിയടിയെ കുറിച്ചുള്ള അന്വഷണത്തിൽ കൂടുതൽ കണ്ടെത്തലുകൾ. ഓരോ വിഷയത്തിനും പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കിയാണ് വിദ്യാര്‍ഥികള്‍ കോപ്പി അടിച്ചത്. വിദ്യാർഥികളിൽ നിന്ന് 28 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.

ഒക്ടോബർ 23 ന് നടന്ന ബിടെക് മൂന്നാം സെമസ്റ്റർ കണക്ക് സപ്ലിമെന്‍ററി പരീക്ഷയിൽ വിവിധ തരത്തിലുള്ള ക്രമക്കേടാണ് നടന്നത്. നാല് എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നായ് പിടിച്ചെടുത്ത ഇരുപത്തെട്ട് മൊബൈൽ ഫോണുകളിൽ 16 എണ്ണം ഒരു കോളേജിൽ നിന്നുമാണ് കണ്ടെടുത്തത്. 10 എണ്ണം മറ്റൊരു കോളേജിൽ നിന്നും രണ്ട് കോളേജുകളിൽ നിന്നും ഓരോന്നും കണ്ടുകെട്ടി. ഈ കോളേജുകളിലെ പ്രിൻസിപ്പൽമാരുമായും പരീക്ഷാ വിഭാഗം അധ്യാപകരുമായും സിൻഡിക്കേറ്റ് പരീക്ഷാ ഉപസമിതി നടത്തിയ അന്വഷണത്തിലാണ് കണ്ടെത്തൽ.

ഒരു വിഷയത്തിന് തന്നെ നിരവധി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചിത്തുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. ചില ഗ്രൂപ്പുകൾ എഴുപത്തിയഞ്ച് മാർക്കിന് വരെ ഉത്തരങ്ങൾ പങ്കിട്ടിരുന്നതായും കണ്ടെത്തി. പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽ പലതും ഇപ്പോൾ ലോക്കു ചെയ്‌തു. ഈ ഫോണുകൾ തടയാനും ഡ്യൂപ്ലിക്കേറ്റ് സിം കാർഡുകൾ ഉപയോഗിച്ചോ ഇ-മെയിൽ അക്കൌണ്ട് വഴി മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചോ വാട്ട്‌സ്ആപ്പ് നീക്കം ചെയ്യാം. അതിനാൽ, നാല് കോളേജുകളിലെ പ്രിൻസിപ്പൽമാർ മൊബൈൽ ഫോണുകൾ വീണ്ടും പരിശോധിക്കുന്നതിനും കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനും സാങ്കേതിക പരിമിതികളുണ്ടെന്നാണ് അന്ഷണ സമിതിയുടെ അഭിപ്രായം. മറ്റ് കോളേജുകളിലുംവേറെ പരീക്ഷകളിലും സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ടോ എന്നും അന്വഷിക്കേണ്ടുണ്ട്.

ദുരുപയോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ഈ നാല് കോളേജുകളിലെ പ്രിൻസിപ്പൽമാർ അച്ചടക്ക സമിതി യോഗം വിളിച്ച് അഞ്ച് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സർവകലാശാല ആവശ്യപ്പെട്ടു.