Kerala

സംസ്ഥാനത്ത് നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍

സംസ്ഥാനത്ത് നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാം. ഒരേസമയം പരമാവതി 15 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം നല്‍കുക.

ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഈ രണ്ട് ദിവസവും ബാങ്കിലെത്താന്‍ അനുവാദമില്ല. ടിപിആര്‍ 16 ല്‍ താഴെയുള്ള മേഖലകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് ജോലിക്കെത്താം. എന്നാല്‍ സി വിഭാഗത്തിലുള്ളയിടങ്ങളില്‍ 25 ശതമാനം ജീവനക്കാര്‍ക്കാണ് അനുമതിയുള്ളത്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണയിലുണ്ട്.

അതേസമയം കൊവിഡ് രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച വേഗത്തില്‍ കുറയുന്നില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.