കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ പത്തിന് തൃശൂരും പതിനൊന്നിന് എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒമ്പതിന് തിരുവനന്തപുരവും ആലപ്പുഴയും ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ജൂണ്‍ 11 ന് കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Related News
കോഴിക്കോട് പത്ത് വയസുകാരൻ തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട് പേരാമ്പ്ര ആവളയിൽ പത്ത് വയസുകാരനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നാലാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ബഷീറാണ് മരിച്ചത്. സംഭവത്തിൽ മേപ്പയ്യൂർ പൊലീസ് അന്വേഷണം തുടങ്ങി. തൂങ്ങിമരണമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇന്നലെ വൈകുന്നേരമാണ് മുഹമ്മദ് ബഷീറിനെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടത്തിയത്. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സഹപാഠികൾ, അധ്യാപകർ, ബന്ധുക്കൾ എന്നിവരിൽ നിന്ന് മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
പുന്നപ്ര-വയലാർ രക്തസാക്ഷികൾ സ്വാതന്ത്ര്യസമര സേനാനികൾ; പട്ടികയിൽ നിന്ന് മാറ്റില്ല
കോഴിക്കോട്: സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽ നിന്ന് മലബാർ സമരപോരാളികളെ ഒഴിവാക്കിയ വിവാദം കനക്കുന്നതിനിടെ, പുന്നപ്ര-വയലാർ രക്തസാക്ഷികളെ പട്ടികയിൽ നിന്ന് നീക്കില്ലെന്ന് ഐസിഎച്ച്ആർ. കയ്യൂർ, കരിവള്ളൂർ, കാവുമ്പായി സമരങ്ങളിലെ രക്തസാക്ഷികളും പട്ടികയിൽ തുടരും. ഐസിഎച്ച്ആർ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദുവാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ‘രക്തസാക്ഷികളുടെ നിഘണ്ടു: ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857-1947)’ അഞ്ചാം വാള്യത്തിലെ പേരുകൾ പുനഃപരിശോധിക്കാനായി നിയമിച്ച പാനലാണ് മലബാർ സമര നായകരുടെ പേര് വെട്ടാൻ ശിപാർശ ചെയ്തത്. ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട്, […]
വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോക്സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി
ലോക്സഭയിലെ ആദ്യ പ്രസംഗത്തില്‍ വയനാട്ടിലെ കര്‍ഷക ആത്മഹത്യ വിഷയം ഉന്നയിച്ച് രാഹുല്‍ ഗാന്ധി. കാര്‍ഷിക വായ്പ മൊറട്ടോറിയം നീട്ടുന്നതിന് ആര്.ബി.ഐക്ക് നിര്‍ദേശം നല്‍കണമെന്നതായിരുന്നു പ്രധാന ആവശ്യം. സര്‍ക്കാര്‍ ഒരേ സമയം വന്‍കിടക്കാരെ സഹായിക്കുകയും കര്‍ഷകരെ അവഗണിക്കുകയുമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു.