എം.എൽ.എ.യുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പിന് ശ്രമം. കടുത്തുരുത്തി എം.എൽ.എ മോൻസ് ജോസഫിൻ്റെ പേരിലാണ് വ്യാജ അക്കൗണ്ട്. പണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾക്ക് സന്ദേശം ലഭിച്ചിരുന്നു. വഞ്ചിതരാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് എം.എൽ.എ. അറിയിച്ചു. പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Related News
പാപ്പിനിശ്ശേരി മേല്പാലത്തില് വിള്ളൽ കണ്ടെത്തി; പിന്നിൽ പാലാരിവട്ടം പാലം നിർമിച്ച കമ്പനി
പാപ്പിനിശ്ശേരി റെയിൽവേ മേൽപാലം നിർമാണത്തില് അപാകത കണ്ടെത്തി. പാലത്തിന്റെ എക്സ്പാൻഷൻ സ്ലാബിന്റെ അടിയിലെ ബീമിൽ നിന്ന് വെള്ളിയാഴ്ച രാവിലെ ഒന്നരയടി കോളം നീളത്തിലുള്ള കോൺക്രീറ്റ് ഭാഗം ഇളകി വീണു. ഇതേ സ്ലാബിന്റെ തെക്ക് ഭാഗത്ത് അരിക് ഭിത്തിയിലും താഴെയും വിള്ളലും കണ്ടെത്തിയിട്ടുണ്ടെന്നും മാധ്യമം റിപ്പോർട്ട് ചെയ്തു. സ്ലാബിന്റെ കോൺക്രീറ്റ് പാളി ഇളകിവീണ സ്ഥലത്തിനോട് ചേർന്നാണ് സർവിസ് റോഡ് പോകുന്നത്. നിരവധി വാഹനങ്ങളും യാത്രക്കാരും സ്ഥിരമായി പോകുന്ന വഴി കൂടിയാണിത്. ആർ.ഡി.എസ് കമ്പനിയാണ് പാപ്പിനിശ്ശേരി മേൽപാലം നിർമിച്ചത്. ഇതേ […]
അയ്യപ്പൻമാര്ക്ക് പഴകിയ ഭക്ഷണം, അമിത വില, അളവിൽ കുറവ്; സന്നിധാനത്ത് ഇതുവരെ ഈടാക്കിയ പിഴ 9 ലക്ഷത്തിലധികം
ശബരിമലയിലെ ഭക്ഷണശാലകളിലും വിവിധ സ്റ്റാളുകളിലും നവംബ൪ 17 (വൃശ്ചികം ഒന്ന്) മുതൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നിയോഗിച്ച സ്ക്വാഡ് നടത്തിയ പരിശോധനയിൽ ജനുവരി 11 വരെ പിഴയായി ഈടാക്കിയത് ഒ൯പത് ലക്ഷത്തിലധികം രൂപ. ജനുവരി മൂന്ന് മുതൽ 11 വരെയുള്ള കാലയളവിലാണ് ഏറ്റവുമധികം തുക പിഴ ഇനത്തിൽ ഈടാക്കിയത്. 2,37000 രൂപയാണ് ഈ ഘട്ടത്തിൽ ഈടാക്കിയതെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് ആ൪. സുമീത൯ പിള്ള അറിയിച്ചു. ഡിസംബ൪ 19 വരെയുള്ള കണക്ക് പ്രകാരം 4,61,000 രൂപ പിഴയായി ഈടാക്കിയിരുന്നു. […]
മുക്കത്ത് ടിപ്പർ ലോറി ബൈക്കിലിടിച്ച് 2 പേര് മരിച്ചു
കോഴിക്കോട് മുക്കത്ത് ടിപ്പർ ലോറി ബൈക്കിലിടിച്ച് 2 പേര് മരിച്ചു. മലപ്പുറം കാവന്നൂർ സ്വദേശി വിഷ്ണു, ബംഗാൾ സ്വദേശി മക്ബുൽ എന്നിവരാണ് മരിച്ചത്.