മമ്മൂട്ടിക്കും മോഹൻലാലിനും ഗോൾഡൻ വീസ നൽകി യുഎഇ. കലാമേഖലയിൽ നൽകിയ സംഭാവന പരിഗണിച്ചാണ് യുഎഇയുടെ അംഗീകാരം. നേരത്തെ ഷാറൂഖ് ഖാനും സഞ്ജയ് ദത്തിനും യുഎഇ ഗോൾഡൻ വീസ നൽകിയിരുന്നു. ബിസിനസുകാർ, ഡോക്ടർമാർ, കോഡർമാർ, മികച്ച വിജയം നേടിയ വിദ്യാർഥികൾ, ഗവേഷകർ എന്നിവരടക്കം വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് യുഎഇ ഗോൾഡൻ വിസ നൽകി വരുന്നുണ്ട്.
Related News
സിന്ധു കൊലക്കേസ്; പ്രതി ബിനോയ് പിടിയില്‍
ഇടുക്കി പണിക്കന്‍കുടി സിന്ധു കൊലക്കേസിലെ പ്രതി ബിനോയ് പിടിയില്‍ പെരിഞ്ചാംകുട്ടിയില്‍ നിന്നാണ് പ്രതി പിടിയിലായത്. പെരിഞ്ചാംകുട്ടി തേക്കുമുള പ്ലാന്റേഷനില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് വിവരം. സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് വ്യാപക പരിശോധന നടത്തിവരികയായിരുന്നു. കഴിഞ്ഞ 20 ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു, ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സ്ക്വാഡുകള്‍ രൂപീകരിച്ചാണ് അന്വേഷണം നടത്തിവന്നത്. കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. മൂന്നുദിവസത്തിന് ശേഷം ബിനോയിയെയും കാണാതായി. ഇതോടെയാണ് ഇയാള്‍ക്കെതിരെ സംശയം ഉയര്‍ന്നത്. […]
ചൈനയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ക്രെയിനുകൾ ഇതുവരെ ഇറക്കാൻ കഴിഞ്ഞില്ല
വിഴിഞ്ഞത്ത് പ്രതിസന്ധി തുടരുന്നു. ചൈനയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ക്രെയിനുകൾ ഇതുവരെ ഇറക്കാൻ കഴിഞ്ഞില്ല. ചൈനീസ് പൗരന്മാർക്ക് കപ്പലിൽ നിന്ന് ബർത്തിലിറങ്ങാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം. അനുമതി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചെങ്കിലും എമിഗ്രേഷൻ രഹലമൃമിരല ലഭിച്ചില്ല. പ്രശ്നം പരിഹരിക്കാൻ തീവ്രശ്രമം തുടരുകയാണ്. ( vizhinjam chinese crain ) വിഴിഞ്ഞത്ത് എത്തിയ കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഞായറാഴ്ച വിപുലമായ പരിപാടികൾ നടത്തിയിരുന്നു. എന്നാൽ കടൽ ശാന്തമായിട്ടും ഈ […]
കേരളത്തിൽ നിന്ന് ഐ.എസിൽ ചേരാനായി രാജ്യം വിട്ടവരെന്നു സംശയിക്കുന്നവർ കീഴടങ്ങിയതായി റിപ്പോർട്ട്
കേരളത്തിൽ നിന്ന് ഐ.എസില്‍ ചേരാനായി രാജ്യം വിട്ടവരെന്നു സംശയിക്കുന്നവർ അഫ്ഗാന് സേനക്ക് കീഴടങ്ങിയതായി റിപ്പോർട്ട് . കാസർകോട്, എറണാകുളം ജില്ലയിൽ നിന്നുള്ള പത്ത് പേരുള്‍പ്പെടെ 900 പേരാണ് കീഴടങ്ങിയത്. അഫ്ഗാന് സുരക്ഷാ സേന ഐ.എസിന്റെ ശക്തി കേന്ദ്രമായ നാങ്കർഹാറിൽ നടത്തിയ പരിശോധനയിൽ പാകിസ്ഥാൻ സ്വദേശികളുള്‍പ്പെടെ 900 പേര് കീഴടങ്ങിയതായാണ് റിപ്പോർട്ട്. ഇതിൽ കേരളത്തിൽ നിന്ന് ഐ.എസിലേക്ക് പോയവരെന്നു സംശയിക്കുന്ന 10 പേർ കീഴടങ്ങിയതായും റിപ്പോർട്ടില്‍ പറയുന്നു . കാസർകോട് എറണാകുളം ജില്ലയിൽ നിന്നുള്ള യുവതികളുൾപ്പടെയുള്ളവർ ഈ സംഘത്തിലുള്ളതുമായാണ് […]