പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം എട്ടിന് ഗുരുവായൂരിൽ ദർശനത്തിനു എത്തിയേക്കും. എട്ടിന് ഉച്ചക്ക് 12 മണിയോടെ മോദി എത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന് ലഭിച്ചവിവരം. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ എന്തൊക്കെയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചു അന്വേഷിച്ചതായി ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വക്കേറ്റ് കെ.ബി മോഹൻദാസ് സ്‌ഥിരീകരിച്ചു. എന്നാൽ സന്ദര്‍ശനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
