വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കോഴിക്കോട് സിറ്റി പൊലീസ്. മൊബൈൽ ഫോണുപയോഗിച്ചു കൊണ്ട് അപകടകരമായി വാഹനമോടിക്കുന്നവരുടെ വാഹനത്തോടൊപ്പം മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുക്കാൻ അധികൃതര്‍ ആരംഭിച്ചു. അത്തരം സാഹചര്യം ഒഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു.
