സംസ്ഥാനത്തെ ജയിലുകളില് മൊബൈല് ജാമറുകള് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജയിലുകളിൽ അവിടുത്തെ അന്തരീക്ഷത്തിന് ചേരാത്ത ചില നടപടികൾ നടക്കുന്നുണ്ട്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
Related News
സംസ്ഥാനത്ത് മഴക്കാല രോഗങ്ങള് വര്ദ്ധിക്കുന്നു
മഴ കനത്തതോടെ സംസ്ഥാനത്ത് മഴക്കാല രോഗങ്ങളും വര്ധിക്കുന്നു. ഈ മാസം മാത്രം വിവിധ പകര്ച്ചവ്യാധികള് കാരണം 26 പേരാണ് മരിച്ചത്. എച്ച് വണ് എന് വണ്, ഡെങ്കിപനി എന്നിവയാണ് കൂടുതലായി റിപ്പോര്ട്ട് ചെയ്യുന്നത്. ജൂലൈ 21 ഞായര് വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകള് പ്രകാരം 263305 പേരാണ് പനിയെ തുടര്ന്ന് സര്ക്കാര് ആശുപത്രികളില് ചികിത്സ തേടിയത്. 110 പേര്ക്ക് എച്ച്1 എന്1, 527 പേര്ക്ക് ഡെങ്കിപ്പനി എന്നിവ പിടിപെട്ടു. ഡെങ്കിയേക്കാള് എച്ച്1 എന്1 കേസുകള് കുറവാണ്. എന്നാല് […]
പാർലമെന്റ് മൺസൂൺ സമ്മേളനത്തിന് ഇന്ന് തുടക്കം
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് ഇന്ന് തുടക്കം. പെഗാസെസ് ഫോൺ ചോർത്തൽ, കൊവിഡ് പ്രതിസന്ധി, ഇന്ധനവില വർധനവ് തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് ആദ്യ ദിവസം നോട്ടിസ് നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള അബ്ദു സമദ് സമദാനി ലോകസഭാംഗമായും അബ്ദുൾ വഹാബ് രാജ്യസഭാംഗമായും ഇന്ന് സത്യ പ്രതിജ്ഞ ചെയ്യും. പുനസംഘടനയിലൂടെ മുഖം മിനുക്കി എത്തുന്ന കേന്ദ്രസർക്കാരിനെ സമ്പന്ധിച്ച് സങ്കീർണ്ണങ്ങളായ വിവിധ വിഷയങ്ങളാണ് ഇരുസഭകളിലും കാത്തിരിയ്ക്കുന്നത്. മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിവസം ഫോൺചോർത്തൽ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. കൊവിഡ് വീഴ്ചകൾ, […]
നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്ഡ് ദിലീപിന് നല്കില്ല
നടി ആക്രമിക്കപ്പെട്ട കേസില് നടന് ദിലീപിന്റെ ആവശ്യം തള്ളി സുപ്രീം കോടതി. ആക്രമണത്തിന്റെ ദൃശ്യങ്ങള് അടങ്ങിയ മെമ്മറി കാര്ഡ് തനിക്ക് നല്കണമെന്ന നടന്റെ ആവശ്യമാണ് കോടതി നിരാകരിച്ചത്. എന്നാല് മെമ്മറി കാര്ഡിലെ ദൃശ്യങ്ങള് പരിശോധിക്കാനുള്ള അനുമതി കോടതി ദിലീപിന് നല്കിയിട്ടുണ്ട്. ദിലീപിന് മെമ്മറി കാര്ഡ് നല്കിയാല് അത് തന്റെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുമെന്ന നടിയുടെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ് നല്കിയത്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്ഡ് കിട്ടിയാലേ തന്റെ നിരപരാധിത്വം തെളിയിക്കാനാകൂ എന്നായിരുന്നു ദിലീപിന്റെ […]