സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. കണ്ണട ഷോപ്പുകൾ, നേത്ര പരിശോധകർ, ശ്രവണ സഹായി ഉപകരണങ്ങൾ വിൽക്കുന്നവ, കൃത്രിമ അവയവങ്ങൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്നവ, ഗ്യാസ് അടുപ്പുകൾ നന്നാക്കുന്നവ, മൊബൈൽ -കമ്പ്യൂട്ടർ എന്നിവ നന്നാക്കുന്നവ എന്നീ സ്ഥാപനങ്ങൾക്ക് ആഴ്ചയിൽ രണ്ട് ദിവസം തുറക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നേത്ര പരിശോധകര്, കണ്ണട ഷോപ്പുകള്, ശ്രവണ സഹായി ഉപകരണങ്ങള് വില്ക്കുന്ന സ്ഥാപനങ്ങള്, കൃത്രിമ അവയവങ്ങള് വില്ക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്, ഗ്യാസ് അടുപ്പുകള് നന്നാക്കുന്ന സ്ഥാപനങ്ങള്, മൊബൈല്, കമ്പ്യൂട്ടര് എന്നിവ നന്നാക്കുന്ന ഷോപ്പുകള് ഇവയെല്ലാം രണ്ട് ദിവസം തുറക്കുന്നതിന് അനുമതി നല്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകള്ക്കാവശ്യമുള്ള ശുചിത്വ വസ്തുക്കള് നിര്മാണ കേന്ദ്രങ്ങളില് നിന്ന് മെഡിക്കല് ഷോപ്പുകളില് എത്തിക്കാന് അനുമതി നല്കും. മെറ്റല് ക്രഷറുകള് കോവിഡ് മാനദണ്ഡം അനുസരിച്ച് തുറന്നു പ്രവര്ത്തിപ്പിക്കാന് അനുമതി നല്കും. ബ്ലാക്ക് ഫംഗസ് രോഗം സംബന്ധിച്ച് വലിയ ആശങ്കകള് ഉയരുന്നുണ്ട്. അത് പരിഹരിക്കാനാവശ്യമായ ഇടപെടലുകള് നടത്തും. 52 പേര്ക്ക് മാത്രമാണ് നിലവില് ഇവിടെ രോഗം വന്നിട്ടുള്ളത്. എന്നിട്ടും ജനങ്ങളെ ആശങ്കപ്പെടുത്തുന്ന വലിയ തരത്തിലുള്ള പ്രചാരണങ്ങള് നടക്കുന്നുണ്ട്. അത് ഒഴിവാക്കണം.x
Related News
ഉത്രാടപ്പാച്ചിലിനൊപ്പം ചൂടും, 6 ജില്ലകളിൽ മുന്നറിയിപ്പ് ! താപനില ഉയരും
തിരുവനന്തപുരം : സംസ്ഥാനം കനത്ത ചൂടിലേക്ക്. ഉത്രാട ദിനത്തിലും താപനില ഉയരും. ഇന്ന് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ താപനില ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. 2 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും, കോട്ടയം ജില്ലയിൽ 35°C വരെയും ആലപ്പുഴ, കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ 34°C വരെയും, തിരുവനന്തപുരം ജില്ലയിൽ 33°C വരെയും […]
സ്കൂൾ തുറക്കൽ; ആശങ്ക വേണ്ടെന്ന് മന്ത്രി; അക്കാദമിക് മാർഗരേഖ പുറത്തിറക്കി
സ്കൂളുകളിലെ അക്കാദമിക് മാർഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആദ്യഘട്ടത്തിൽ സ്കൂളിൽ എത്താൻ കഴിയാത്തവർക്ക് വിഡിയോ ക്ലാസും ഓൺലൈൻ പഠനവും ഉപയോഗപ്പെടുത്താം. ടൈംടേബിൾ തയ്യാറാക്കുമ്പോൾ ഓരോ സ്കൂളും സാഹചര്യം പരിഗണിക്കണം. സുരക്ഷിതമായി എത്ര കുട്ടികളെ എത്തിക്കാൻ ആകുമെന്ന് കണക്കാക്കണം. നവംബറിലെ പഠനപ്രവർത്തനങ്ങൾ സ്കൂൾ തുറക്കുന്നതിനു മുമ്പ് തയ്യാറാക്കണമെന്നും മാർഗരേഖയിൽ പറയുന്നു. കുട്ടികളുമായി സ്നേഹോഷ്മള ബന്ധം സ്ഥാപിക്കുക. കുട്ടികൾക്ക് ഇഷ്ടമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കുക. അവരുടെ പഠന ഉല്പന്നങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകുക. ലഘുവ്യായാമങ്ങൾക്ക് അവസരം നൽകുക. […]
തിരുവല്ലയിലെ നരബലി ശ്രമം; അമ്പിളി ഒളിവിലെന്ന് സൂചന
തിരുവല്ല കുറ്റപ്പുഴയില് നടന്ന നരബലി ശ്രമത്തിനിടെ യുവതി രക്ഷപ്പെട്ട സംഭവത്തില് പൊലീസ് അന്വേഷണം ഊര്ജിതം. കേസില് രക്ഷപ്പെട്ട യുവതി പൊലീസിനോട് പറഞ്ഞ മുഖ്യപ്രതി അമ്പിളി ഒളിവില് എന്നാണ് സൂചന. യുവതിയുടെ വെളിപ്പെടുത്തല് വന്നിട്ടും അമ്പിളിയെ കുറിച്ച് പൊലീസ് കൃത്യമായി അന്വേഷിക്കാതിരുന്നതാണ് ഒളിവില് പോകാന് സാഹചര്യം ഒരുക്കിയത് എന്ന വിമര്ശനവും ഉയരുന്നുണ്ട്. കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിക്ക് ശേഷമാണ് തിരുവല്ലയിലെ നരബലി ശ്രമ വാര്ത്തയും പുറത്തുവരുന്നത്. തിരുവല്ല കുറ്റപ്പുഴയിലാണ് ആഭിചാര കര്മ്മം നടന്നത്. കൊച്ചിയില് താമസിക്കുന്ന കുടക് സ്വദേശിനിയെയാണ് […]