തെരഞ്ഞെടുപ്പ് ഫലം വന്നാൽ രണ്ട് പാർട്ടികൾ ഇടതു മുന്നണി വിടുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ. ഇടതുമുന്നണി മുങ്ങുന്ന കപ്പലാണ്. അതിൽ നിന്ന് പാർട്ടികൾ ചാടി രക്ഷപ്പെടും. യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്നും ഹസ്സൻ പറഞ്ഞു. സി.പി.എം-ബി.ജെ.പി ധാരണ അണികളെ ബോധ്യപ്പെടുത്താനാണ് ഇ.പി ജയരാജന്റെ പ്രസ്താവനയെന്നും ഹസ്സന് കൂട്ടിച്ചേര്‍ത്തു.
Related News
ബസ് സമരം രണ്ടാം ദിവസത്തിലേക്ക് ; യാത്രാദുരിതത്തിൽ നട്ടംതിരിഞ്ഞ് ജനം
മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്സഷന് ചാര്‍ജ് 6 രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുടമകൾ നടത്തുന്ന ബസ് സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു. എൽ.ഡി.എഫ് യോഗത്തിന് ശേഷം നിരക്ക് വർദ്ധനയിൽ തീരുമാനമെടുക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തിയില്ലെങ്കിൽ ജനജീവിതംഇന്നും ദുരിതത്തിലാവും. സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം അനാവശ്യ നീക്കമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ഇന്നലെ പ്രതികരിച്ചിരുന്നു. ട്രേഡ് യൂണിയനുകള്‍ അവരുടെ സമ്മര്‍ദം കൊണ്ടാണ് അവകാശങ്ങള്‍ നേടിയെടുത്തത് എന്ന് […]
കുസാറ്റ് എഞ്ചിനിയറിങ് പ്രവേശനത്തിലും മെറിറ്റ് അട്ടിമറി
കുസാറ്റ് എഞ്ചിനിയറിങ് പ്രവേശനത്തിലും മെറിറ്റ് അട്ടിമറി. മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ഒ.ബി.സി സംവരണത്തിലെ അവസാന റാങ്ക് ആയിരത്തിൽ താഴെ ആയിരിക്കുമ്പോൾ 9387ാം റാങ്ക് ലഭിച്ചയാളും മുന്നാക്കസംവരണത്തിലൂടെ പ്രവേശനം നേടി. സേഫ്റ്റി ആന്റ് ഫയര്‍ എഞ്ചിനിയറിങ് ഐ.ടി തുടങ്ങി എല്ലാ ധാരകളിലും സമാനമാണ് റാങ്കിങ്. കഴിഞ്ഞ വര്‍ഷം പ്രവേശനം നേടിയ റാങ്കിങ് സമാനമായവര്‍ക്കും ഇത്തവണ പ്രവേശനമില്ല. മെക്കാനിക്ക് എഞ്ചിനിയറിങ് വിഭാഗത്തില്‍ ഈഴവ വിഭാഗത്തിലെ അവസാന റാങ്ക് 749 ആണ്. 949 ആണ് മുസ്ലിം വിഭാഗത്തിലേത്. പിന്നാക്ക ഹിന്ദു വിഭാഗത്തിലെ അവസാന […]
സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കുന്നു
സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്ഷൻ ഓഫ് റിവർ ബാങ്ക്സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കാനുള്ള ആലോചന. കേരളത്തിലെ നദികളിലെ സാൻഡ് ഓഡിറ്റ് പൂർത്തിയാകുന്ന മുറയ്ക്ക് കേന്ദ്ര നിർദേശപ്രകാരം റിപ്പോർട്ട് തയാറാക്കി അനുവദനീയമായ നദികളിൽനിന്ന് മണൽവാരാൻ അനുമതി നൽകാനാണ് ആലോചിക്കുന്നത്. ഓഡിറ്റ് നടത്തിയതിൽ 17 നദികളിലാണ് […]