കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ആരോപണത്തില്‍ ബി.ജെ.പി നിലപാട് സ്വീകരിക്കാത്തതും എല്‍.ഡി.എഫ് പ്രചരണ വിഷയമാക്കി. ബി.ജെ.പി എം.കെ രാഘവനെ സഹായിക്കുന്നുവെന്നാണ് പ്രധാനമായും എല്‍.ഡി.എഫ് ആരോപണം. എന്നാല്‍ മറ്റാരോപണങ്ങള്‍ നിലനില്‍ക്കാത്തതിനാലാണ് ബി.ജെ.പി സഹായിക്കുന്നുവെന്ന എല്‍.ഡി.എഫ് പ്രചാരണമെന്നാണ് കോണ്‍ഗ്രസിന്റെ മറുപടി.
കോഴിക്കോട് ബി.ജെ.പി ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തി യു.ഡി.എഫിനെ സഹായിക്കുന്നുവെന്ന് തുടക്കത്തിലെ സി.പി.എം ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു യു.ഡി.എഫിനെ വെട്ടിലാക്കിയ ഒളിക്യാമറ വിവാദം വന്നത്. ഇതും എല്‍.ഡി.എഫ് മികച്ച പ്രചാരണ ആയുധമാക്കി മാറ്റി.
എന്നാല്‍, രാഘവനെതിരെ ഒരക്ഷരം ബി.ജെ.പി പറഞ്ഞില്ലെന്നും അതിന് കാരണം തങ്ങള്‍ നേരത്തെ ചൂണ്ടികാട്ടിയ കോലീബി കൂട്ടുകെട്ടാണെന്നുമാണ് സി.പി.എം പ്രചാരണം. എന്നാല്‍, ആരോപണത്തില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി എങ്ങനെ രാഘവനെ പിന്തുണയ്ക്കുമെന്നുമാണ് യു.ഡി.എഫിന്‍റെ മറു ചോദ്യം.