Kerala

ഇതാണോ നിങ്ങളുടെ നമ്പര്‍ 1 ?വിമര്‍ശനവുമായി എം.കെ മുനീര്‍

ഇതിലും വലിയ ദുരന്തങ്ങളാകും നാട്ടിലുണ്ടാവുകയെന്നും എം.കെ മുനീര്‍ പറഞ്ഞു. ഇന്നലെയാണ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവതിയുടെ നവജാത ശിശുക്കള്‍ മരിച്ചത്.

മഞ്ചേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളാണ് പൂര്‍ണ ഗര്‍ഭിണിയായ കൊണ്ടോട്ടി സ്വദേശിനിക്ക് ചികിത്സ നിഷേധിച്ചത്. വിവിധ ആശുപത്രികളിലെ അന്വേഷണത്തിനൊടുവില്‍ 14 മണിക്കൂറിന് ശേഷമാണ് ചികിത്സ ലഭിച്ചതെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

പ്രസവവേദനയെ തുടര്‍ന്ന് ശനിയാഴ്ച്ച പുലര്‍ച്ചെയാണ് യുവതിയും ഭര്‍ത്താവും മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയത്. എന്നാല്‍ കോവിഡ് ആശുപത്രിയാണെന്നും കോവിഡ് നെഗറ്റീവായ യുവതിയെ ചികിത്സിക്കാനാകില്ലെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. തുടര്‍ന്ന് കോഴിക്കോട് കോട്ടപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് ഡിസ്ചാര്‍ജ് ചെയ്തെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

സ്വകാര്യ ആശുപത്രികളുള്‍പ്പെടെ അന്വേഷിച്ചെങ്കിലും കോവിഡ് പ്രോട്ടോക്കോളിന്‍റെ പേരില്‍ ആശുപത്രികള്‍ കയ്യൊഴിഞ്ഞു. ഒടുവില്‍ 14 മണിക്കൂറിന്‍റെ അലച്ചിലിനൊടുവിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പക്ഷേ അപ്പോഴേക്കും യുവതിയുടെ ആരോഗ്യനില മോശമായിരുന്നു. പ്രസവത്തോടെ ആരോഗ്യനില മോശമായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് അതിതീവ്ര വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.