ഭരണഘടനാ സംരക്ഷണ സമിതി രൂപീകരിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിലുള്ള യു.ഡി.എഫ് നിലപാട് സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. സര്‍ക്കാരിന്റെ ചില നിലപാടുകള്‍ ഏകപക്ഷീയമാണ്. കൂടിയാലോചന വേണമെന്നാണ് യു.ഡി.എഫിന്റെ അഭിപ്രായമെന്നും മുനീര്‍ തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം പൌരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കില്ല.
