മരട് ഫ്ലാറ്റുകൾ പൊളിക്കേണ്ടി വന്നതില്‍ സങ്കടമുണ്ടെന്ന് സുപ്രീം കോടതി. മറ്റ് വഴികളില്ലാത്തതിനാലാണ് പൊളിക്കാന്‍ തീരുമാനിച്ചത്. അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്യണമെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. മരട് ഫ്ലാറ്റുകൾ പൊളിച്ചെന്ന് കാണിച്ച് കോടതിയിൽ സർക്കാർ റിപ്പോർട്ട് സമർപ്പിച്ചു.
ഫ്ലാറ്റ് ഉടമകളുടെ നഷ്ട പരിഹാരം, നിയമം ലംഘിച്ച് ഫ്ലാറ്റുകൾ കെട്ടിപ്പൊക്കിയ നിർമാതാക്കൾക്കും ഉദ്യോഗസ്ഥർക്കും എതിരായ നിയമ നടപടി എന്നിവയിലാണ് കോടതി വാദം കേട്ടത്. നഷ്ടപരിഹാരം സംബന്ധിച്ച് ഇതു വരെയുള്ള വിവരം നിർമാതാക്കൾക്കെതിരെ സ്വീകരിച്ച നിയമ നടപടി എന്നിവ കോടതിയെ സർക്കാർ ബോധിപ്പിച്ചു.
മരടിലെ അനധികൃത ഫ്ലാറ്റുകള്‍ രണ്ട് ദിവസങ്ങളിലായിട്ടാണ് പൊളിച്ചത്. നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് ഫ്ലാറ്റുകള്‍ തകര്‍ത്തത്. ഫ്ലാറ്റുകള്‍ പൊളിച്ചെങ്കിലും കെട്ടിട അവശിഷ്ടങ്ങള്‍ നീക്കുന്നത് പ്രധാന വെല്ലുവിളിയായി തീര്‍ന്നിട്ടുണ്ട്.