India Kerala

അമരമ്പലം പുഴയിൽ 12കാരിയ്ക്കും മുത്തശ്ശിയ്ക്കുമായുള്ള തെരച്ചിൽ പുനരാരംഭിച്ചു

കാണാതായ രണ്ട് പേർക്കായി നിലമ്പൂർ അമരംബലം പുഴയിൽ തെരച്ചിൽ ആരംഭിച്ചു. ഇന്നലെ ഒഴുക്കിൽപെട്ട അമരമ്പലം സ്വദേശി സുശീല, കൊച്ചുമകൾ അനുശ്രീ എന്നിവർക്കായാണ് തെരച്ചിൽ ആരംഭിച്ചത്. ഇന്നലെ പുലർച്ചെയാണ് ഇവർ ഒഴുക്കിൽപെട്ടത്. ഇന്നലെ വൈകുന്നേരം 5:30 വരെ തെരച്ചിൽ നടത്തി അവസാനിപ്പിക്കുകയായിരുന്നു.

ലർച്ചെ രണ്ടരയ്ക്കാണ് ഒരു കുടുംബത്തിലെ 5 പേർ അമരമ്പലം സൗത്ത് കടവിൽ ഇറങ്ങിയത്. അമ്മയും 3 മക്കളും മുത്തശ്ശിയുമാണ് പുഴയിൽ ഒഴുക്കിൽപ്പെട്ടത്. 3 പേർ രക്ഷപ്പെട്ടു.