കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടുന്ന കാര്യം റിസര്‍വ് ബാങ്ക് ഗവര്‍ണറെ ബോധ്യപ്പെടുത്തിയെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍. സെപ്തംബര്‍ 31 വരെ കാലാവധി നീട്ടണമെന്നാണ് ആവശ്യപ്പെട്ടത്. സംസ്ഥാന തല ബാങ്കിങ് സമിതിയുടെ ഇടപെടലിലെ വീഴ്ചയാണ് മൊറട്ടോറിയം കാലാവധി നീട്ടുന്നതിൽ അവ്യക്തത ഉണ്ടാവാൻ കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു. കാർഷിക വായ്പ പരിധി ഒന്നര ലക്ഷത്തിൽ നിന്നും മൂന്നേകാൽ ലക്ഷം ആയി ഉയർത്തണമെന്ന് ആര്‍.ബി.ഐ ഗവര്‍ണറോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/03/v-s-sunil-kumar-farmers-issue.jpg?resize=485%2C550&ssl=1)