ഉന്നത വിദ്യാഭ്യാസമന്ത്രി ആര്.ബിന്ദുവിനെതിരായ ഹരജിയില്‍ ലോകായുക്ത വിധി ഇന്ന്. കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമനത്തില്‍ മന്ത്രി ഇടപെട്ടത് ക്രമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തലയുടെ ഹരജി. ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടാണ് ഗോപിനാഥ് രവീന്ദ്രന്റെ പേര് നിര്‍ദേശിച്ചതെന്ന് സര്‍ക്കാര്‍ വാദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ ഓഫീസിന്റെ കത്തും ഹാജരാക്കി. എന്നാല്‍ ഇത് നിഷേധിച്ച് ഗവര്‍ണറുടെ ഓഫീസ് ഇന്നലെ വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഹരജി ഭേദഗതി ചെയ്യാന്‍ കൂടുതല്‍ സമയം രമേശ് ചെന്നിത്തല ആവശ്യപ്പെടും. മുഖ്യമന്ത്രിയെ കൂടി കക്ഷി ചേര്‍ക്കാനാണ് ചെന്നിത്തലയുടെ നീക്കം. ദുരിതാശ്വാസ നിധി വകമാറ്റിയെന്ന മുഖ്യമന്ത്രിക്ക് എതിരായ ഹരജിയും ഇന്ന് ലോകായുക്ത പരിഗണിക്കും. വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഉന്നത ബിന്ദുവിന്റെ കത്തിൽ ശിപാർശ ഇല്ലെന്നും നിർദേശം മാത്രമേയുള്ളുവെന്നും ലോകായുക്ത വ്യക്തമാക്കിയിരുന്നു. ബിന്ദുവിന്റെ കത്തിൽ ഒരിടത്തും റെക്കമെന്റ് എന്നില്ല പ്രൊപ്പോസ് എന്നെ ഉളളൂ, പ്രൊപോസൽ തള്ളുകയോ കൊള്ളുകയോ ചെയ്യാം, ലോകായുക്ത വ്യക്തമാക്കിയിരുന്നു.
Related News
‘യുഡിഎഫ് കാലത്തെ വൈദ്യുതി കരാർ റദ്ദാക്കിയതിന് പിന്നിലെ അഴിമതി അന്വേഷിക്കണം’; വി.ഡി സതീശൻ
യുഡിഎഫ് കാലത്തെ വൈദ്യുതി കരാർ റദ്ദാക്കിയതിന് പിന്നിലെ അഴിമതി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെഎസ്ഇബിയുണ്ടാക്കിയ ബാധ്യത ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല. വൈദ്യുതി മന്ത്രിയെ ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ ദീര്‍ഘകാല വൈദ്യുതി കരാര്‍ റദാക്കിയതിന് പിന്നില്‍ സര്‍ക്കാരും റെഗുലേറ്ററി കമ്മീഷനും നടത്തിയ ഗൂഡാലോചനയും അഴിമതിയുമുണ്ട്. പാര്‍ട്ടി നോമിനികളെ തിരുകിക്കയറ്റി റഗുലേറ്ററി കമ്മീഷനെ സര്‍ക്കാര്‍ സ്പോണ്‍സര്‍ഡ് സ്ഥാപനമാക്കി മാറ്റിയിരിക്കുകയാണ്. അവരാണ് അഴിമതി നടത്താന്‍ സര്‍ക്കാരിന് ഒത്താശ […]
വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡിലെ മാലിന്യം തള്ളല്‍ ഒഴിവാക്കാന്‍ കമ്പിവേലി സ്ഥാപിക്കുന്നു
കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ അനധികൃത വാഹനപാര്‍ക്കിങ്ങും മാലിന്യം തളളലും ഒഴിവാക്കാന്‍ റോഡിന്റെ വശങ്ങളില് കമ്പിവല സ്ഥാപിക്കുന്നു. നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. വല്ലാര്‍പാടം റോഡ് ആരംഭിക്കുന്ന കളമശേരി മുതല്‍ 2000 മീറ്റര്‍ നീളത്തില്‍ വരെയാണ് ഇപ്പോള്‍ കമ്പിവേലി സ്ഥാപിക്കുക. കമ്പിവേലി കെട്ടുന്നതിന് വേണ്ടി ദേശീയപാത അതോറിറ്റി അധികൃതര്‍ ഇരുമ്പികമ്പികള് സ്ഥാപിച്ചുകഴിഞ്ഞു. അനധികൃത വാഹനപാര്‍ക്കിങ്ങിനും മാലിന്യം വലിച്ചെറിയുന്നതിനും ഒരുപരിധിവരെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ അനധികൃത വാഹനപാര്‍ക്കിങ്ങും മാലിന്യം തളളലും […]
ഈവർഷത്തെ ഏറ്റവും ഉയർന്ന ജലനിരപ്പ്; മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 141. 40 അടിയായി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. 141. 40 അടിയാണ് നിലവിലെ ജലനിരപ്പ്. സെക്കൻഡിൽ 5617 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. ഈവർഷത്തെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്. നിലവിൽ 1867 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. അതേസമയം മുല്ലപ്പെരിയാർ കേസിലെ ഹർജികൾ പരിഗണിക്കുന്നത് സുപ്രിംകോടതി ഡിസംബർ 10ലേക്ക് മാറ്റി. നിലവിലുള്ള കോടതിയുടെ ഇടക്കാല ഉത്തരവിൽ ഉടൻ മാറ്റം വേണ്ടെന്ന് കേരളം വാദിച്ചു. മുല്ലപ്പെരിയാറുമായ ബന്ധപ്പെട്ട മറ്റ് ഹർജികൾക്ക് ശേഷം റൂൾകർവ് വിഷയം പരിഗണിച്ചാൽ മതിയെന്നും കേരളം […]