മിൽമ പാൽ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ. ലിറ്ററിന് ആറ് രൂപയാണ് ഓരോ ഇനത്തിലും വർധിക്കുക. കൂടുതൽ ആവശ്യക്കാരുള്ള നീല കവർ പാൽ ലിറ്ററിന് 52 രണ്ട് രൂപയാകും. മുൻപ് കടുംനീലക്കവറിലുള്ള ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്കിന് 46 രൂപയായിരുന്നു. പാലിനൊപ്പം തൈരിനും പാൽ ഉപയോഗിച്ച് മിൽമ നിർമിക്കുന്ന മറ്റ് ഉത്പന്നങ്ങൾക്കും വില വർധിക്കും. ക്ഷീരകർഷകർക്കു വാഗ്ദാനം ചെയ്ത വിലവർധനയും ഇന്ന് മുതൽ നൽകുന്ന പാലിൽ ലഭ്യമാകും.
Related News
ഏലൂരിലെ ഫാക്ട് ടൗൺ ഷിപ്പ് സ്കൂൾ പൂട്ടാനുള്ള നീക്കത്തിനെതിരെ സിപിഐഎം
എറണാകുളം ഏലൂരിലെ ഫാക്ട് ടൗൺ ഷിപ്പ് സ്കൂൾ പൂട്ടാനുള്ളനീക്കത്തിനെതിരെ സി പി ഐ എം. സ്കൂൾ നിലനിർത്തേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു. ലാഭത്തിൽ പ്രവർത്തിക്കുന്ന ഫാക്ട് ന് സ്കൂൾ നടത്തിപ്പ് ഏറ്റെടുക്കാവുന്നതേ ഉള്ളൂ. ഫാക്ട് മാനേജ്മെന്റിന് താത്പര്യമില്ലെങ്കിൽ ജന പങ്കാളിത്തമുള്ള ഭരണ സമിതിക്ക് കൈമാറണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. കെട്ടിടവും ഭൂമിയും ഒഴിയുന്നതിന് സ്കൂൾ ഭരണസമിതിക്ക് ഫാക്ട് മാനേജ്മെന്റ് നോട്ടിസ് നൽകിയതോടെ അധ്യാപകരും വിദ്യാർഥികളും പെരുവഴിയിലായി. ഫാക്ടിലെ ജീവനക്കാരുടെ […]
കോട്ടയത്തും എറണാകുളത്തും കനത്ത മഴ; വൻ നാശനഷ്ടം
കോട്ടയത്തും എറണാകുളത്തും കനത്ത മഴ. ആലുവയിൽ മഴയിലും കാറ്റിലും വൻ നാശനഷ്ടം. ആലുവ പാലസിന് മുന്നിൽ വൻമരങ്ങൾ കടപുഴകി വീണു. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. എറണാകുളം നഗരത്തിൽ അംബേദ്ക്കർ സ്റ്റേഡിയത്തിന് സമീപം വഴിയാത്രക്കാരുടെ മുകളിലേക്ക് മരം വീണു. വഴിയാത്രക്കാരെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. അങ്കമാലിയിൽ ശക്തമായ കാറ്റിലും മഴയിലും വീടുകൾക്ക് നാശം സംഭവിച്ചു. കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ മരങ്ങൾ കടപുഴകി വീണു. കുടയംപടിയിൽ വൈദ്യുതി പോസ്റ്റുകൾ റോഡിലേക്ക് മറിഞ്ഞു. ഫയർഫോഴ്സ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കുവാൻ നടപടികൾ […]
എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചര്‍ച്ചയാകും
ഇടതുമുന്നണി യോഗം ഇന്ന് ചേരും. കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭവും ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. രാവിലെ 10.30 ന് എകെജി സെന്ററിലാണ് യോഗം. മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയില്‍ പോയി സമരം ചെയ്യുന്ന എന്ന നിര്‍ദേശം സിപിഎമ്മിന്റെ പരിഗണനയിലുണ്ട്. ഇക്കാര്യം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായേക്കും. ഗവര്‍ണര്‍ക്കെതിരായ തുടര്‍ സമരങ്ങളും എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചയായേക്കും. കേന്ദ്രസര്‍ക്കാരിനെതിരെ യോജിച്ച സമരത്തിനാണ് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത്. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി […]