India Kerala

മിൽമ ഉൽപ്പന്നങ്ങൾ ഇനി മുതൽ ഓൺലൈൻ വിപണിയിലും

മിൽമ ഉൽപ്പന്നങ്ങൾ ഇനി മുതൽ ഓൺലൈൻ വിപണിയിലും. ഭക്ഷണ സാധനങ്ങൾ വീട്ടുപടിക്കലെത്തുന്ന പോലെ മിൽമ ഉൽപ്പന്നങ്ങളും ഓര്‍ഡർ ചെയ്താൽ ഇനി മുതൽ വീട്ടിലെത്തും. മിൽമയുടെ തിരുവനന്തപുരം മേഖലയാണ് ഓൺലൈൻ വിൽപ്പന ആരംഭിച്ചിരിക്കുന്നത്.

എ.എം നീഡ്സ് എന്ന മൊബൈൽ ആപ്ലീക്കേഷനിലൂടെയാണ് മിൽമ ഉൽപ്പനങ്ങൾ ഓൺലൈനിൽ ലഭ്യമാകുന്നത്. ഓര്‍ഡർ ചെയ്യുന്നതനുസരിച്ച് സാധനങ്ങൾ വീട്ടുപടിക്കലെത്തും. രാവിലെ 5 മുതൽ 8 വരെയാണ് ഓൺലൈൻ വിതരണ സമയം. ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു ആദ്യ ഓര്‍ഡർ നൽകി ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്തു.

ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലാണ് ഓൺലൈൻ വിതരണം ആരംഭിച്ചിരിക്കുന്നത്. എറണാകുളം, കോഴിക്കോട് മേഖലകളിലും വൈകാതെ വിതരണം ആരംഭിക്കും. ഡെലിവറി ചാർജ് ഇല്ലാതെയാണ് മിൽമ ഉൽപ്പനങ്ങൾ വീട്ടിലെത്തിക്കുന്നത്.