India Kerala

ചരിത്രത്തിലാദ്യമായി മില്‍മ സംസ്ഥാനത്തിന് പുറത്തേക്ക് പാല്‍ വില്‍പ്പന നടത്തി

മില്‍മയുടെ ചരിത്രത്തിലാദ്യമായി സംസ്ഥാനത്തിന് പുറത്തേക്ക് പാല്‍ വില്‍പ്പന നടത്തി. പാലക്കാട് കല്ലേപ്പുള്ളിയിലെ മില്‍മയില്‍നിന്നും തമിഴ്നാട്ടിലെ തിരിപ്പൂരിലേക്കാണ് 3500 ലിറ്റര്‍ പാല്‍ കൊണ്ടുപോയത്. സംസ്ഥാനത്തിന് ആവശ്യമായ പാല്‍ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുമ്പോഴാണ് തമിഴ്നാട്ടിലേക്ക് 3500 ലിറ്റര്‍ പാല്‍ കയറ്റുമതി ചെയ്തത്. ഇവിടുത്തെ ആവശ്യം തീര്‍ന്നത് കൊണ്ടല്ല മറിച്ച് ഓണത്തിന് പായസം ഉണ്ടാക്കാന്‍ മില്‍മ തന്നെ വേണമെന്ന തിരിപ്പൂരിലെ മലയാളി സമാജത്തിന്‍റെ നിര്‍ബന്ധമാണ് കയറ്റുമതിക്ക് കാരണം.

ഒരുലക്ഷത്തി നാല്‍പതിനായിരം രൂപക്കാണ് തിരിപ്പൂരിലേക്ക് പാല്‍ അയച്ചത്. മില്‍മക്ക് മറ്റ് സംസ്ഥാനങ്ങളിലും ധാരണം ആവശ്യക്കാര്‍ ഉണ്ടെങ്കിലും പാലിന്‍റെ കുറവ് മൂലം എത്തിക്കാന്‍ കഴിയാറില്ല.