നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റി സർക്കാർ ഉത്തരവ് ഇറങ്ങി. നേരത്തെ, 27നായിരുന്നു പൊതു അവധി പ്രഖ്യാപിച്ചത്. മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി ദിനം മാറ്റിയത്.
Related News
വേനല് കനക്കുന്നു; ഇന്ന് അഞ്ച് ജില്ലകളിൽ സൂര്യാതപ മുന്നറിയിപ്പ്
വേനൽ കടുത്ത സാഹചര്യത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ സൂര്യാതപ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഇന്നും നാളെയും ഉയർന്ന താപനില ശരാശരിയിൽ നിന്ന് നാല് ഡിഗ്രി വരെ ഉയരുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പൊതുജനം നേരത്തെ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഒരു മാസത്തിനിടെ സൂര്യാതപമേറ്റ് മരിച്ചവരുടെ എണ്ണം നാലായി. 140 പേർക്ക് സൂര്യാതപമേറ്റതായി ആരോഗ്യ വകുപ്പിന്റെ കണക്കിൽ പറയുന്നു. പത്തനംതിട്ടയിലാണ് കൂടുതൽ, 40പേർക്ക്. സൂര്യാതപം നേരിടാൻ ആരോഗ്യ […]
ആലപ്പുഴയിൽ നിയമം കാറ്റിൽപ്പറത്തി വിനോദയാത്രാ ബോട്ടുകൾ
ബോട്ടപകടങ്ങൾ തുടർക്കഥയായിട്ടും ആലപ്പുഴയിൽ നിയമം കാറ്റിൽപ്പറത്തി വിനോദയാത്രാ ബോട്ടുകൾ. ഇന്നലെ വേമ്പനാട്ട് കായലിൽ മുങ്ങിയ ബോട്ട് 10 വർഷം മുമ്പ് കാലാവധി കഴിഞ്ഞ ബോട്ടാണെന്ന് കണ്ടെത്തി. 2013ലാണ് ബോട്ടിന്റെ രജിസ്ട്രേഷൻ അവസാനമായി പുതുക്കിയത്. രണ്ടാഴ്ചയ്ക്കിടെ പരിശോധിച്ച 65 ബോട്ടുകളിൽ 59 എണ്ണത്തിനും മതിയായ രേഖകളില്ല. അതേസമയം പരിശോധന കാര്യക്ഷമമല്ലെന്നും പരാതിയുണ്ട്. പരിശോധനയ്ക്ക് ആകെയുള്ള 3 പേരിൽ 2 പേർ താൽക്കാലിക ജീവനക്കാരാണ്. നാലു ദിവസമായി പരിശോധനയും നടക്കുന്നില്ല. ഹൗസ് ബോട്ടുകൾ, ശിക്കാരവള്ളങ്ങൾ, മോട്ടോർ ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ […]
തെരുവ് നായ ആക്രമണം; നിയമഭേദഗതിക്കായി കേന്ദ്രത്തെ സമീപിക്കണം: മനുഷ്യാവകാശ കമ്മിഷൻ
തെരുവ് നായ്ക്കളുടെ ആക്രമണവും പേവിഷബാധയും കാരണമുള്ള മരണം അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ 1960 ലെ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത (തടയൽ) നിയമം, എ.ബി.സി ( ഡോഗ്സ് 2001) ചട്ടങ്ങൾ എന്നിവയിൽ ഫലപ്രദമായ ഭേദഗതികൾ കൊണ്ടുവരുന്നതിന് ആവശ്യമായ ശുപാർശകൾ കേന്ദ്ര സർക്കാരിന് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന സർക്കാരിന് വേണ്ടി തദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവ് നൽകിയത്. വാക്സിനേഷൻ കൊണ്ടു മാത്രം തെരുവ് നായ്ക്കളുടെ ശല്യം കുറയ്ക്കാനാവില്ലെന്നും […]