സംസ്ഥാനത്തെ എഞ്ചിനിയറിംഗ് സംവരണത്തിലും മെറിറ്റ് അട്ടിമറി. കൊല്ലം ടി.കെ.എമ്മിലും തൃശൂര് എഞ്ചിനിയറിംഗ് കോളേജിലും 1,300ാം റങ്കുകാരനും മുന്നാക്ക സംവരണത്തില് പ്രവേശനം ലഭിച്ചു. കെല്ലം ടി.കെ.എമ്മില് 763 ഉം തൃശൂര് എഞ്ചിനിയറിംഗ് കോളേജില് 800മാണ് ഒ.ബി.സി വിഭാഗത്തില് പ്രവേശനം ലഭിച്ചവരുടെ അവസാന റാങ്ക്. മുന്നാക്ക സംവരണം കഴിഞ്ഞ വര്ഷം തന്നെ എം.ബി.ബി.എസില് നടപ്പാക്കിയിരുന്നു. ഈ വര്ഷമാണ് ഇത് എഞ്ചിനിയറിംഗില് നടപ്പാക്കുന്നത്. സംസ്ഥാനത്തിന്റെ മാനദണ്ഡങ്ങള് അനുസരിച്ച് അദ്യമായി നടപ്പാക്കിയ റാങ്കിംഗാണ് ഇത്. ഈ റാങ്കിംഗിലാണ് ഇപ്പോള് ഇത്തരമൊരു അട്ടിമറി നടന്നിരിക്കുന്നത്.
Related News
മുസ്ലിം ലീഗ് പ്രവര്ത്തകന്റെ കൊലപാതകം; മലപ്പുറത്ത് തീരദേശ മേഖലകളില് ഇന്ന് യു.ഡി.എഫ് ഹര്ത്താല്
മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളില് വെള്ളിയാഴ്ച യു.ഡി.എഫ് ഹര്ത്താല് പ്രഖ്യാപിച്ചു. താനൂരില് മുസ്ലിം ലീഗ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില് പ്രതിഷേധിച്ചാണ് ഹര്ത്താല് പ്രഖ്യാപിച്ചിരിക്കുന്നത്. പൊന്നാനി, തിരൂര്, തിരൂരങ്ങാടി, പരപ്പനങ്ങാടി, എന്നിവിടങ്ങളില് രാവിലെ ആറു മുതല് വൈകീട്ട് ആറു വരെയാണ് ഹര്ത്താല്. വ്യാഴാഴ്ച വൈകീട്ട് 7.50നാണ് മുസ്ലിം ലീഗ് പ്രവര്ത്തകന് ഇസ്ഹാഖ് അഞ്ചുടി ജുമാമസ്ജിദിലേക്ക് നമസ്കാരത്തിന് പോകുന്ന സമയം പള്ളിക്കടുത്ത് വെച്ച് അക്രമത്തിനിരയായത്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇസ്ഹാഖിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഷ്ട്രീയ […]
രാഹുല് മത്സരിച്ചാല് എന്.ഡി.എ സ്ഥാനാര്ഥി മാറുമെന്ന സൂചന നല്കി ശ്രീധരന് പിള്ള
വയനാട്ടില് രാഹുല് ഗാന്ധി മത്സരിക്കാന് വന്നാല് എന്.ഡി.എ സ്ഥാനാര്ഥി മാറുമെന്ന സൂചന നല്കി ബി.ജെ.പി സംസ്ഥാന അധ്യക്ഷന് പി.എസ് ശ്രീധരന്പിള്ള. എന്.ഡി.എ യോഗത്തില് ഇക്കാര്യം അടക്കം ചര്ച്ച ചെയ്യുമെന്നും പിള്ള പറഞ്ഞു.
4167 പേര്ക്ക് കോവിഡ്; 2744 രോഗമുക്തി
കേരളത്തില് ഇന്ന് 4167 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര് 330, തൃശൂര് 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, കാസര്ഗോഡ് 145, പത്തനംതിട്ട 101, ഇടുക്കി 100, വയനാട് 68 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര് 9ന് […]