India Kerala

സര്‍ക്കാര്‍ ആലപ്പാട്ടുകാര്‍ക്കൊപ്പം

ആലപ്പാട്ടെ സമരക്കാരുമായി ചർച്ചക്ക് തയ്യാറാണെന്നും മേഴ്സിക്കുട്ടിയമ്മ. വ്യവസായവകുപ്പാണ് ഇതിന് മുന്‍കൈയെടുക്കേണ്ടത്. അശാസ്ത്രീയമായ ഖനനം പാടില്ല എന്ന നിലപാട് തന്നെയാണ് സർക്കാറിനെന്നും സര്‍ക്കാര്‍ സമരക്കാര്‍ക്ക് ഒപ്പമാണെന്നും മന്ത്രി വ്യക്തമാക്കി.  നിയമസഭാ പരിസ്ഥിതി സമിതിയുടെ ശുപാർശകൾ നടപ്പാക്കുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. എന്നാല്‍ സമരത്തിന് മുന്നില്‍ ഗൂഢനീക്കം ഉണ്ടെന്നും സമരവുമായി അനുകൂലിക്കാന്‍ കഴിയില്ലെന്നുമാണ് മുമ്പ് മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചത്.

‘സ്റ്റോപ്പ് മൈനിംഗ്, സേവ് ആലപ്പാട്’ എന്ന മുദ്രാവാക്യമുയർത്തി ജനകീയ സമിതി നടത്തുന്ന സമരം അക്ഷരാർത്ഥത്തിൽ അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. നവംബർ 1-നാണ്  അനിശ്ചിതകാല റിലേ സത്യാഗ്രഹം ഇവര്‍ ആരംഭിച്ചത്.  വിജയം വരെ പോരാടാൻ തന്നെയാണ് ഇവരുടെ തീരുമാനം. വീട്ടമ്മമാരും വിദ്യാർത്ഥികളും അടക്കം സമരത്തിന്റെ മുൻ നിരയിലുണ്ട്. നവ മാധ്യമങ്ങളുടെ വലിയ പിന്തുണയാണ് അനുദിനം ഈ ജനകീയ പോരാട്ടത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.