ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ. രാധാകൃഷ്ണന്റെ മകൾ അഭിരാമി വിവാഹിതയായി.മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ ആണ് വരൻ. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ സിനിമ- രാഷ്‌ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. എറണാകുളം ചേരനെല്ലൂർ വേവ് വെഡ്ഡിംഗ് സെന്ററിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ.
ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിളള, ഝാർഖണ്ഡ് ഗവർണർ സിപി സിപി രാധാകൃഷ്ണൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം.ടി രമേശ്, സംവിധായകൻ സത്യൻ അന്തിക്കാട്, നടൻമാരായ മമ്മൂട്ടി, ഉണ്ണിമുകുന്ദൻ, മധുപാൽ, ദേവൻ, രഞ്ജി പണിക്കർ, വിവേക് ഗോപൻ, വ്യവസായി എംഎ യൂസഫ് അലി തുടങ്ങിയവർ വിവാഹത്തിനെത്തി.
2023 മാർച്ചിൽ ആയിരുന്നു വിഷ്ണു മോഹൻറെയും അഭിരാമിയുടെയും വിവാഹ നിശ്ചയം. നിലവിൽ സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അഭിരാമി. ഉണ്ണി മുകുന്ദൻ ഫിലിംസിൻറെ ബാനറിൽ ഉണ്ണി മുകുന്ദൻ ആദ്യമായി നിർമിച്ച ചിത്രമായിരുന്നു മേപ്പടിയാൻ.