മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാല് മരണം. ഇന്ന് രാവിലെ മുതല്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.സൈന്യത്തിന്റെ നേതൃത്വത്തിലാണ് മേഖലയിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കൂടുതല്‍ പേര് ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
Related News
പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ നിന്ന് എന്‍.സി.പി പിന്‍വാങ്ങി
പാലാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തെച്ചൊല്ലി എല്‍.ഡി എഫില്‍ തര്‍ക്കം. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍നിന്ന് എന്‍.സി.പി പിന്‍വാങ്ങി. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും ശിപാര്‍ശ ചെയ്യുക മാത്രമാണ് ചെയ്തെന്നും എന്‍.സി.പി നേതാവ് മാണി സി കാപ്പന് പറഞ്ഞു. സ്ഥാനാര്‍ഥിയെ എല്‍.ഡി.എഫ് തീരുമാനിക്കുമെന്നും മാണി സി കാപ്പന് വ്യക്തമാക്കി. ഇന്നലെ പാലായില്‍ ചേര്‍ന്ന എന്‍.സി.പി പാര്‍ലമെന്ററി പാര്‍ട്ടി നേതൃയോഗത്തിലാണ് ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പനെ മത്സരിപ്പിക്കാന്‍ ധാരണയായത്. കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് പാലായില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായ സാഹചര്യത്തിലാണ് എന്‍.സി.പി ഒരുമുഴം മുന്നേ സ്ഥാനാര്‍ഥിയെ […]
ബാലഭാസ്കറിന്റെ മരണം; കാര്‍ ഓടിച്ചിരുന്നത് അര്‍ജുനെന്ന് മൊഴി
അപകടത്തില്‍പ്പെട്ട ബാലഭാസ്കറിന്റെ കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണെന്ന് മൊഴി. കൊല്ലത്തെ ജ്യൂസ് കടയില്‍ ബാലഭാസ്കറിനെ കണ്ട ദൃക്സാക്ഷികളുടെ മൊഴിയാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ജ്യൂസ് കടയിലേക്ക് വരുമ്പോഴും തിരിച്ചുപോയപ്പോഴും കാര്‍ ഓടിച്ചിരുന്നത് അര്‍ജുനാണെന്നാണ് ഇവരുടെ മൊഴി. അപകടം നടക്കുന്ന ദിവസം പുലര്‍ച്ചെ 2 മണിയോടെ കൊല്ലം പള്ളിമുക്കിലെ ജ്യൂസ് കടയില്‍ ബാലഭാസ്കര്‍ എത്തിയിരുന്നു. ഈസമയത്ത് ഇവിടെയുണ്ടായിരുന്ന കൊല്ലം തേവലക്കര സ്വദേശികളായ മൂന്നുപേരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കറാണെന്നായിരുന്നു ഡ്രൈവര്‍ അര്ജുന് പറഞ്ഞിരുന്നത്. എന്നാല്‍ കൊല്ലത്തെ […]
ഇന്ത്യ പാക് സെമി ഇന്ന്
അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്താന് സ്വപ്ന സെമി ഇന്ന്. ടൂര്‍ണമെന്റില്‍ തോല്‍വി അറിയാതെയാണ് ഇരു ടീമുകളും മുന്നേറുന്നത്. ഉച്ചയ്ക്ക് 1.30നാണ് മത്സരം. പാകിസ്താനെതിരായ ഏതൊരു മത്സരവും ഇന്ത്യക്ക് ജീവന്മരണ പോരാട്ടമാണ്. യൂത്ത് ലോകകപ്പിലും ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യന്‍ കൗമാരം ലക്ഷ്യമിടുന്നില്ല. ആധികാരികമാണ് ഇന്ത്യയുടെ മുന്നേറ്റം. കളിച്ച നാല് മത്സരങ്ങളിലും എതിരാളികളുടെ മുഴുവന്‍ വിക്കറ്റും പിഴുതു. രവി ബിന്‍ഷോയിയും കാര്‍ത്തിക് ത്യാഗിയും മികച്ച ഫോമിലാണ്. ബാറ്റ്സ്മാന്മാരില് ഓപ്പണര്‍ യശ്വി ജെയ്സ്വാള്‍ ആകും എതിരാളികളുടെ നോട്ടപ്പുള്ളി, ശക്തരായ […]