ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് ആലപ്പുഴയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ പിരിച്ചുവിട്ട നടപടിയില്‍ കടുത്ത പ്രതിഷേധം. കുറ്റക്കാരായ നേതാക്കളെ രക്ഷിക്കാൻ തങ്ങളെ ബലിയാടുകളാക്കുകയായിരുന്നുവെന്ന് ചേർത്തല മുൻ ബ്ലോക്ക് പ്രസിഡന്റ് സി.വി തോമസ് ആരോപിച്ചു. തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശന്റെ ബി ടീം ആയി ചിലർ പ്രവർത്തിച്ചു. ഇവർ ഇന്നും പാർട്ടിയിൽ ഉണ്ട്. വിശദീകരണം പോലും ചോദിക്കാതെയാണ് കമ്മിറ്റികൾക്ക് മേൽ കുറ്റം ചുമത്തിയതെന്നാണ് ബ്ലോക്ക് ഭാരവാഹികളുടെ പരാതി.