സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കെ.എസ്.ഇ.ബി ഉന്നതതല യോഗം ഇന്ന് ചേരും. മണ്‍സൂണ്‍ ലഭ്യത കുറയുകയും അണക്കെട്ടുകളില്‍ ജലനിരപ്പ് താഴുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി നേരത്തെ അറിയിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന അവലോകന യോഗത്തില്‍ 15 വരെ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതില്ല എന്നായിരുന്നു തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ സാമാന്യം മഴ ലഭിച്ചതിനാല്‍ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്തെ വൈദ്യുതി ഭവനിലാണ് യോഗം.