സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ ഇന്ന് പണിമുടക്കുന്നു. ശമ്പള പരിഷ്കരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. രാവിലെ പത്ത് മുതല്‍ പതിനൊന്ന് വരെ ഒരു മണിക്കൂറാണ് സമരം. അത്യാഹിത സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കുമെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു. 2016ല്‍ നടപ്പാക്കേണ്ട ശമ്പള പരിഷ്കരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സൂചനാ സമരം.
