കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 9 ലക്ഷം രൂപ കാണാതായി. എച്ച്.ഡി.എസിന്റെ ന്യായവില സര്‍ജിക്കല്‍ ഷോറൂമില്‍ നിന്നാണ് പണം കാണാതായത്.ജീവനക്കാരുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. പുറത്ത് നിന്നുള്ള കവര്‍ച്ചാ ശ്രമത്തിന്റെ സൂചനകളില്ലെന്നാണ് പൊലീസിന്റെ നിഗമനം
Related News
മുല്ലപ്പള്ളിയെ കൊയിലാണ്ടിയിലേക്ക് സ്വാഗതം ചെയ്ത് കോഴിക്കോട് ഡിസിസി
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായതോടെ കൊയിലാണ്ടിയിലേക്ക് സ്വാഗതം ചെയ്ത് കോഴിക്കോട് ഡിസിസി. ജില്ലയില്‍ മത്സരിക്കുകയാണങ്കില്‍ പാര്‍ട്ടി നേത്യത്വത്തിന് സന്തോഷമാകുമെന്ന് ഡിസിസി പ്രസിഡന്റ് യു രാജീവന് പറഞ്ഞു. മത്സരിക്കാനെത്തുമെന്ന് കൊയിലാണ്ടിയിലുള്ള ചില പാര്‍ട്ടി നേതാക്കളോട് മുല്ലപ്പള്ളി പറഞ്ഞിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കുമെന്ന് ഏറക്കുറെ ഉറപ്പാണ്. കല്പ്പറ്റയാണോ കൊയിലാണ്ടിയാണോ തിരഞ്ഞെടുക്കുകയെന്ന കാര്യമാണ് ഇനി അറിയേണ്ടത്. കൊയിലാണ്ടി മണ്ഡലത്തില്‍ മുല്ലപ്പള്ളി മത്സരിച്ചാല്‍ ആ സീറ്റ് പിടിക്കാനാകുമെന്നാണ് ഡിസിസിയുടെ വിലയിരുത്തല്‍. കൊയിലാണ്ടി ഉള്‍പ്പെടുന്ന വടകര പാര്‍ലമെന്റ് […]
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് പന്നി പനി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് പന്നി പനി ബാധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്നി പനി ബാധിച്ച കാര്യം അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ കാരണവും നെഞ്ചിലെ അസ്വസ്തതയും കാരണം ആശുപത്രയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നുവെന്നാണ് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്നുമുള്ള വിവരം. ഇന്ന് ഏകദേശം 9 മണിയോടടുത്താണ് അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. എയിംസ് ഡയറക്ടര്‍ റണ്‍ദീപിന് കീഴിലെ ഡോക്ടര്‍മാരുടെ കീഴിലാണ് അമിത് ഷായുടെ ചികില്‍സ. രോഗം […]
സിനിമയില്‍ തന്റെ കാലത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നുവെന്ന് സുപര്‍ണ
മലയാള സിനിമയിൽ തന്റെ കാലത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നുവെന്ന് നടി സുപര്‍ണ. ദുഃഖകരമാണത്. തനിക്ക് അത്തരമൊരു ദുരനുഭവമുണ്ടായിട്ടില്ല. പുരുഷ കേന്ദ്രീകൃതമാണ് ഇന്നും സിനിമ. സിനിമയിലെ വനിതാകൂട്ടായ്മകളെ സ്വാഗതം ചെയ്യുന്നുവെന്നും സുപര്‍ണ പറഞ്ഞു. വൈശാലി, ഞാന്‍ ഗന്ധര്വന് തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ സുപര്‍ണ, ഇനിയും മലയാളത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞു. ഇപ്പോഴത്തെ പ്രായത്തിന് അനുയോജ്യമായ സിനിമകൾ ലഭിച്ചാൽ മലയാളത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ട്. ഇതുവരെ പല ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ 30 വർഷത്തിന് ശേഷവും മലയാളികൾ തന്നെ ഇഷ്ടപ്പെടുന്നെന്നും […]