ഈ അധ്യയന വര്‍ഷത്തേക്കുള്ള മെഡിക്കല്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പട്ടികയായി. അഡ്മിഷന് ലഭിച്ചവര്‍ക്ക് ഇന്ന്മുതല്‍ മുതല്‍ 12ാം തിയതി വരെ വരെ ഫീസ് അടക്കാം. വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് മുമ്പായി പ്രവേശനം നേടണം.
Related News
ടോൾ സമരം പിൻവലിച്ചു; നാട്ടുകാർക്ക് ടോൾ സൗജന്യമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
കാരോട്-കഴകൂട്ടം ടോൾ പിരിവ്, നാട്ടുകാർക്ക് ടോൾ സൗജന്യമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ടോൾ പിരിവ് കേന്ദ്രത്തിന് 11 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കാണ് ഇളവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നേരത്തെ കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ തിരുവല്ലത്ത് ടോൾ പിരിക്കുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചു. കോവളം മുതൽ കാരോട് വരെയുള്ള 21 കിലോമീറ്റർ റോഡ് നിർമാണം പകുതിപോലും പൂർത്തിയാക്കിയിട്ടില്ല. ടോൾ പ്ലാസയ്ക്ക് സമീപം താമസിക്കുന്നവരുടെ ആശങ്കകൾ ഇനിയും പരിഹരിച്ചിട്ടില്ല. നിത്യവും യാത്രചെയ്യുന്ന പ്രദേശത്തുള്ളവർക്ക് […]
സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7991 പേര് രോഗമുക്തി നേടി. നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 96,004 പേരാണ്. 24 മണിക്കൂറിനിടെ 52,067 സാമ്പിളുകള്‍ പരിശോധിച്ചു. 26 മരണം കൂടി ഇന്ന് സ്ഥിരീകരിച്ചു. 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂര്‍ 464, കോട്ടയം 411, കാസര്‍ഗോഡ് 280, പത്തനംതിട്ട 203, […]
ഒമിക്രോൺ വർധന; നിയന്ത്രണങ്ങൾ കർശനമാക്കാൻ സാധ്യത
സംസ്ഥാനത്തെ ഒമിക്രോൺ, കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടോയെന്ന് ഈ യോഗം ചർച്ച ചെയ്യും. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഡിസംബർ 31 മുതൽ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം പിൻവലിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കാനാണ് സാധ്യത.