ബി.എസ് പി സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ദേശീയ അധ്യക്ഷ മായാവതി ഇന്ന് കേരളത്തിൽ. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന മായാവതി രണ്ടരയ്ക്ക് പൂജപ്പുര മൈതാനത്ത് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. വയനാടും തിരുവനന്തപുരവുമടക്കം 16 മണ്ഡലങ്ങളിലാണ് ബി.എസ്.പി കേരളത്തിൽ മത്സരിക്കുന്നത്. സംസ്ഥാനത്തെ ബി.എസ്.പി സ്ഥാനാർഥികളും പൊതുയോഗത്തിനെത്തും.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/04/mayavati-in-kerala.jpg?resize=1200%2C642&ssl=1)