ഇന്ന് പെസഹാവ്യാഴം. വിനയത്തിന്റെ പ്രതീകമായി ക്രിസ്തുദേവന്‍ 12 ശിഷ്യന്‍മാരുടെ കാല് കഴുകി ചുംബിച്ചതിന്‍റെ ഓര്‍മ്മയ്ക്കായി ഇന്ന് പള്ളികളില്‍ കാല് കഴുകല്‍ ശ്രുശ്രൂഷ നടക്കും. അന്ത്യ അത്താഴവേളയില്‍ അപ്പവും വീഞ്ഞും മുറിച്ചു ശിഷ്യന്‍മാര്‍ക്ക് നല്‍കിയതിന്‍റെ ഓര്‍മ്മയ്ക്കായി പള്ളികളിലും വീടുകളിലും ഇന്ന് പങ്കുവയ്ക്കലിന്‍റെയും കൂട്ടായ്മയുടെയും അപ്പം മുറിക്കല്‍ ശ്രുശൂഷയും നടക്കും.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/04/maundy-thursday-celebrating-in-churches.jpg?resize=1200%2C600&ssl=1)