India Kerala

മാതൃഭൂമിക്കെതിരായ വ്യാജപ്രചാരണം; ഉടന്‍ നടപടിയെന്ന് ഡി.ജി.പി.

സാമൂഹികമാധ്യമങ്ങളിലൂടെ ‘മാതൃഭൂമി’യെയും അതിന്റെ മാനേജ്‌മെന്റിനെയും അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം തയ്യാറാക്കി പ്രചരിപ്പിച്ചവര്‍ക്കെതിരേ ഉടന്‍ നടപടിയുണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ‘മാതൃഭൂമി’ക്കെതിരേ വാട്സാപ്പ് ഉള്‍പ്പടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നടത്തുന്ന അസത്യ പ്രചാരണത്തിനെതിരേ നല്‍കിയ പരാതിയിലാണ് ഡി.ജി.പി. ഇക്കാര്യം വ്യക്തമാക്കിയത്.

‘മാതൃഭൂമി’ക്കെതിരേ ശത്രുതയും വിദ്വേഷവുമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ കുറിപ്പാണ് വാട്സാപ്പിലൂടെയും മറ്റ് സാമൂഹികമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചത്. കുറിപ്പിന്റെ പകര്‍പ്പ് ഉള്‍പ്പടെയാണ് പരാതി നല്‍കിയത്. അന്വേഷണം ഊര്‍ജിതമാക്കി കുറ്റക്കാര്‍ക്കെതിരേ ഐ.ടി., ഐ.പി.സി. നിയമപ്രകാരം ഉടന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

അസത്യപ്രചാരണത്തിനെതിരേ ദുബായ് സൈബര്‍ പോലീസിലും മാതൃഭൂമി പരാതി നല്‍കും.