തൃശ്ശൂരിൽ വൻ മയക്കുമരുന്ന് വേട്ട. ആഡംബര കാറുകളിൽ കടത്തുകയായിരുന്ന 3.75 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും രണ്ട് ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. പുത്തൂർ സ്വദേശി അരുൺ, കോലഴി സ്വദേശി അഖിൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ആൻ്റി നാർക്കോട്ടിക് സ്ക്വാഡും പീച്ചി പൊലീസും ചേർന്ന് കുതിരാനിൽ വെച്ചാണ് മയക്കുമരുന്ന് പിടികൂടിയത്.
Related News
ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക രാജധാനി എക്സ്പ്രസ് രാവിലെ 11.25 ന്
കൊങ്കൺ വഴി പോകുന്ന ട്രെയിനിന് കേരളത്തിൽ ആകെ മൂന്ന് സ്റ്റോപ്പുകളാണുള്ളത്. കേരളത്തിൽ നിന്ന് ന്യൂഡൽഹിലേക്ക് ആഴ്ചയിൽ മൂന്നുതവണ ട്രെയിൻ സർവീസ് ഉണ്ടാകും. ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക രാജധാനി എക്സ്പ്രസ് ഇന്ന് രാവിലെ പുറപ്പെടും. ഉയർന്ന നിരക്കാണ് ടിക്കറ്റിന് ഈടാക്കുന്നത്. എസി കമ്പാർട്ട്മെൻറുകളിലെ യാത്ര, കോവിഡ് രോഗബാധ പടരുന്നതിന് ഇടയാക്കുമോയെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽനിന്ന് രാവിലെ 11.25 നാണ് കേരളത്തിലേക്കുള്ള ആദ്യത്തെ സ്പെഷ്യൽ രാജധാനി എക്സ്പ്രസ് പുറപ്പെടുക. കൊങ്കൺ വഴി പോകുന്ന ട്രെയിനിന് കേരളത്തിൽ […]
24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 475 പേര്; കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം ഇന്ന് മുതല്‍
രോഗബാധ രൂക്ഷമായതോടെ ബിഹാറിലെ പട്നക്ക് പുറമെ ഉത്തർപ്രദേശിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ബംഗാളിലെ ചിലയിടങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. ആശങ്ക പടര്‍ത്തി രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നത് കാല് ലക്ഷത്തോളം പേര്‍ക്കാണ്. പ്രതിദിനം അഞ്ഞൂറിനടുത്ത് മരണമാണ് ഇപ്പോള്‍ റിപ്പോർട്ട് ചെയ്യുന്നത്. രോഗബാധിതര്‍ എട്ട് ലക്ഷത്തിലേക്ക് കടന്നു. 26,506 പേര്‍ക്ക് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. 475 പേര് 24 മണിക്കൂറിനിടെ മരിച്ചു. രാജ്യത്ത് കോവിഡ് മരണം 21604 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 7,93,802 പേര്‍ക്കാണ്. […]
കോഴ ആരോപണത്തില്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു
കോഴ ആരോപണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു. കല്പറ്റ കോടതി നിര്‍ദേശപ്രകാരം സുല്‍ത്താന്‍ ബത്തേരി പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സി കെ ജാനുവിന് ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഐപിസി 171 ഇ, 171 എഫ് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. തെരഞ്ഞെടുപ്പില്‍ കൈക്കൂലി നല്കല്, തെരഞ്ഞെടുപ്പ് അട്ടിമറിക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ പരാതിയിലാണ് […]