കേരളത്തെ ദേശീയപാത വികസനത്തിന്റെ കാര്യത്തില്‍ കേന്ദ്രം തഴയുന്നുവെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞതിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ട് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ദേശീയപാത വിഷയത്തില്‍ കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരിക്ക് കത്തയച്ച് അല്‍ഫോന്‍സ് കണ്ണന്താനം. ദേശീയ പാത വികസനത്തിന്റെ കാര്യത്തില്‍ കേരളത്തെ ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്നാണ് കണ്ണന്താനം ആവശ്യപ്പെട്ടത്.കത്തയക്കുന്നത് മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലെന്നും അല്‍ഫോന്‍സ് കണ്ണന്താനം വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്തെ വികസനത്തിന്റെ ചിറക് അരിയാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് ദേശീയപാതാ വികസനത്തെ മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കേരളത്തിലെ ദേശീയ പാത വികസനം തടസപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ആരോപിച്ചു. യാതൊരു കാരണവും പറയാതെയാണ് സംസ്ഥാനത്തെ ദേശീയപാത വികസനത്തില്‍ നിന്ന് ദേശീയപാത അഥോറിറ്റി പിന്മാറുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. സ്ഥലമേറ്റെടുപ്പ് അടക്കം നടപടികള്‍ ക്രിയാത്മകമായി മുന്നോട്ട് പോകുകയാണ്. ഇതിനിടയിലാണ് പദ്ധതി നിര്‍ത്തിവയ്കക്കാന്‍ തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.