മലപ്പുറം ചങ്ങരംകുളം കൂട്ടുപാതയിൽ വിവാഹസംഘത്തിൻ്റെ വാഹനം തടഞ്ഞുനിർത്തി മർദിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇന്നലെ വൈകിട്ട് നാലരയോടെ ആകമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ചങ്ങരം കുളത്തെ വിവാഹത്തിൽ പങ്കെടുത്ത് തിരികെവന്ന സംഘത്തിനു നേരെയാണ് കാറിലെത്തിയ ആളുകൾ ആക്രമണം അഴിച്ചുവിട്ടത്. വാഹനത്തിലുണ്ടായിരുന്ന യുവാവിനെ വലിച്ചിറക്കി മർദിച്ചു എന്നാണ് പരാതി. വിവാഹവീട്ടിൽ നടന്ന വാക്കുതർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.
![](https://i0.wp.com/malayalees.ch/wp-content/uploads/2023/03/malappuram-attack.jpg?resize=820%2C450&ssl=1)