India Kerala

മാര്‍ക്ക്ദാന വിവാദം; മന്ത്രിക്കോ സര്‍കാറിനോ പങ്കില്ല- എം.ജി വൈസ് ചാന്‍സലര്‍

കോട്ടയം:മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച്‌ എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍സാബു തോമസ്. മാര്‍ക്ക് ദാനത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടില്ല. സിന്‍ഡിക്കേറ്റ് ആണ് ഈ തീരുമാനം കൈകൊണ്ടത്. മന്ത്രിക്ക് ഇതില്‍ ഉത്തരവാദിത്തമില്ല.

അദാലത്തില്‍ മാര്‍ക്ക് നല്‍കിയിട്ടില്ല, ശുപാര്‍ശ ചെയ്യുകയാണ് ചെയ്തത്. സാമൂഹ്യ നീതിക്ക് വേണ്ടിയാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട തീരുമാനം താനല്ല എടുത്തതതെന്നും അത് സിന്‍ഡിക്കേറ്റിന്‍റേത് ആണെന്നും മന്ത്രി കെ.ടി ജലില്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ജലീലിന്‍റെ പ്രസ്താവനയെ പൂര്‍ണ്ണമായും പിന്തുണക്കുന്ന

ജലീലിന്‍െറരാജി ആവശ്യപ്പെട്ട് കെ.എസ്.യു മാര്‍ച്ച്‌
എം.ജി യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യെപ്പട്ട് കെ.എസ്‍.യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച്‌ നടത്തി. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കെ.എസ്‍.യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കെ.എസ്‍.യു പ്രസിഡന്‍റ് അഭിജിത്ത് അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.