കായംകുളത്ത് സഭാതർക്കത്തെ തുടർന്ന് ഒരാഴ്ചയായി സംസ്കാരിക്കാൻ കഴിയാതിരുന്ന 84കാരിയുടെ മൃതദേഹം സംസ്കരിച്ചു. വീട്ടിലെയും പള്ളിയിലേയും ശുശ്രൂഷകൾക്ക് ശേഷം കായംകുളം കാദീശ യാക്കോബായ പള്ളിയുടെ സ്ഥലത്താണ് മറിയാമ്മ ഫിലിപ്പിന്റെ സംസ്കാരം നടന്നത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ സുരക്ഷയാണ് ഇവിടെ ഒരുക്കിയിരുന്നത്. തര്‍ക്കത്തെ തുടര്‍ന്ന് ഒരാഴ്ചയായി മറിയാമ്മയുടെ സംസ്കാരം വൈകിയിരുന്നു. തർക്കങ്ങൾ ഇല്ലാതെ സംസ്കാര ചടങ്ങുകൾ നടക്കണമെന്നും ഇത് ഒരു പുതിയ തുടക്കം ആവട്ടെയെന്നും നിരണം ഭദ്രാസനാധിപൻ ഗീവർഗ്ഗീസ് മാർ കുറിലോസ് പറഞ്ഞു.