India Kerala

ഭാരതസഭയുടെ കൃതജ്ഞത ബലി അടുത്ത മാസം 16 ന് നടക്കും

മറിയം ത്രേസ്യ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിന്‍റെ ഭാഗമായുള്ള ഭാരത സഭയുടെ കൃതജ്ഞത ബലി അടുത്ത മാസം 16 ന് നടക്കും. മറിയം ത്രേസ്യയുടെ പ്രവർത്തന കേന്ദ്രമായിരുന്ന തൃശൂർ കുഴിക്കാട്ടുശ്ശേരി മഠത്തിലാണ് കൃതജ്ഞത ബലി ചടങ്ങ് നടക്കുക. കൃതജ്ഞത ബലിയോടനുബന്ധിച്ചു വലിയ ആഘോഷ പരി പാടികൾക്കാണ് അടുത്ത മാസം കുഴുക്കാട്ടുശ്ശേരി മഠം സാക്ഷ്യം വഹിക്കുക. രാജ്യത്തിനകത്തും പുറത്തുമുള്ള പുരോഹിതൻമാർ, ഭരണാധികാരികൾ തുടങ്ങിയവരുടെ സാന്നിധ്യം കൃതജ്ഞത ബലിയിൽ ഉറപ്പ് വരുത്താനാണ് കുഴുക്കാട്ടുശ്ശേരി മഠം അധികൃതരുടെ ശ്രമം.

വിശുദ്ധ പദവി പ്രഖ്യാപനത്തോട് അനുബന്ധിച്ചു ബിഷപ്പുമാരും ഹോളി ഫാമിലി സുപ്പീരിയർ മാരും വത്തിക്കാനിൽ ആയതിനാൽ ഇന്നലെ കുഴുക്കാട്ടുശ്ശേരിയിൽ പ്രാർത്ഥന ചടങ്ങുകൾ മാത്രമാണ് ഉണ്ടായിരുന്നത്. മറിയം ത്രേസ്യയുടെ ഇടവക പള്ളിയായ പുത്തൻചിറ ഫൊറോനാ പള്ളിയിലും വിപുലമായ ആഘോഷ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്നുന്നുണ്ട്. മറിയം ത്രേസ്യ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടതോടെ അതിരൂപതയിൽ നിന്ന് രണ്ട് പേർ വിശുദ്ധരാക്കപ്പെട്ടതിന്‍റെ അഭിമാനത്തിലാണ് തൃശൂർ അതിരൂപതയ്ക്ക് കീഴിലെ ഇടവക അംഗമായ ഏവുപ്രാസമ്മയെ നേരത്തെ വത്തിക്കാൻ വിശുദ്ധയായി പ്രഖ്യാപിച്ചിരുന്നു.