കടൽ മത്സ്യസമ്പത്ത് ക്രമാതീതമായി കുറയുകയാണെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. ഇടതു സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഈ അവസ്ഥയ്ക്ക് പരിഹാരം കാണാൻ ശ്രമിക്കുകയാണ്. കടലിന്റെ അടിത്തട്ടിൽ കൃത്രിമായ ആവാസവ്യവസ്ഥ സൃഷ്ടിച്ച് മത്സ്യലഭ്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൃത്രിമ പായലുകൾ നിർമ്മിച്ച് നിക്ഷേപിക്കുകയാണ്.
തിരുവനന്തപുരം ജില്ലയിലെ പുല്ലുവിള, തുമ്പ, പുതുക്കുറുച്ചി, പൂന്തുറ, ബീമാപള്ളി, കൊച്ചുതുറ, വലിയതുറ, പൂവാർ, പുതിയ തുറ തുടങ്ങിയ തീരമേഖലകളിൽ 2730 കൃത്രിമ പായലുകൾ സ്ഥാപിച്ചിട്ടുണ്ട്. ആവാസവ്യവസ്ഥയിൽ മാറ്റമുണ്ടാക്കി മത്സ്യസമ്പത്ത് വർധിപ്പിക്കാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്.
വിഴിഞ്ഞം പുരനധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി തെരഞ്ഞെടുത്ത മത്സ്യഗ്രാമങ്ങളായ കൊല്ലംകോട്, പരുത്തിയൂർ, കൊച്ചുതുറ, വലിയതുറ, പുതിയ തുറ, അടിമലത്തുറ എന്നിവിടങ്ങളിൽ 1400 ക്രിത്രിമ പായലുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇത് ഇനിയും തുടരുമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.