India Kerala

മരം വീണ്​ കോഴിക്കോട്​-വയനാട്​ ദേശീയപാതയില്‍ ഗതാഗത തടസ്സം

ഈസ്​റ്റ്​ വെള്ളിമാടുകുന്ന്​ മൂഴിക്കല്‍ പാലത്തിന്​ സമീപം മരം വീണ്​ കോഴിക്കോട്​-വയനാട്​ ദേശീയപാതയില്‍ ഗതാഗത തടസ്സം. റോഡരികില്‍ നിന്നിരുന്ന വാകമരമാണ്​ വീണത്​. അ​​​ഞ്ചോളം വൈദ്യുതി തുണുകളും മരം വീണ്​ തകര്‍ന്നു. വൈദ്യുതി തൂണുകള്‍ക്കിടയില്‍പ്പെട്ട രണ്ട്​ ബൈക്ക്​ യാത്രികര്‍ക്ക്​ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.